‘ഖുര്‍ആന്‍ ഉല്‍കൃഷ്ട സമൂഹത്തെ വാര്‍ത്തെടുക്കുന്നു’
text_fieldsകുവൈത്ത് സിറ്റി: പ്രാകൃതരായ ഏതു ജനതയെയും ഉൽകൃഷ്ട സമൂഹമായി പരിവര്‍ത്തിപ്പിക്കുകയാണ് വിശുദ്ധ ഖുര്‍ആന്‍ ചെയ്യുന്നതെന്ന് മൗലവി സിദ്ദീഖ് പാലത്തോള്‍. ചലനം ത്രൈമാസ കാമ്പയിെൻറ ഭാഗമായി ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ (െഎ.െഎ.സി) ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ‘ഖുര്‍ആനിനെ അറിയുക’ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഗരികമായോ ബൗദ്ധികമായോ വൈജ്ഞാനികമായോ എത്ര ഉന്നത നിലവാരം പ്രാപിച്ചവരും ശരിയായ മാര്ഗദര്ശനത്തിെൻറ അഭാവത്തില്‍ അധഃപതിച്ചുപോകുന്നു.
ലോക സന്തുലിതാവസ്ഥ നിലനില്ക്കണമെങ്കില് മനുഷ്യര്‍ അവരുടെ ധര്‍മങ്ങള്‍ നിർവഹിക്കേണ്ടതുണ്ട്. സ്ഥലകാല ഭേദങ്ങള്‍ക്ക് അതീതമായ സന്മാര്ഗദര്ശനമാണ് ഖുര്‍ആൻ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.‘ഹിജ്റയുടെ സന്ദേശം’ വിഷയത്തില്‍ അബ്ദുറഹ്മാന് തങ്ങള്‍ സംസാരിച്ചു. െഎ.െഎ.സി വൈസ് പ്രസിഡൻറ് വി.എ. മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കൊടുവള്ളി, എന്‍ജി. അന്‍വര്‍ സാദത്ത്, ആദില്‍ സലഫി, എന്‍ജി. മുഹമ്മദ് ഹുസൈന് എന്നിവര്‍ സംസാരിച്ചു. സിദ്ദീഖ് മദനി, സ്വാലിഹ് വടകര, ഇബ്രാഹിം കുട്ടി സലഫി, അബ്ദുറഹ്മാന് അടക്കാനി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
