ജ​ഹ്റ​യി​ലെ കൃ​ത്രി​മ ത​ണ്ണീ​ർ​ത്ത​ടാ​കം  ഈ ​മാ​സം അ​വ​സാ​നം  തു​റ​ന്നു​കൊ​ടു​ക്കും

  • പ്രവേശനം ടിക്കറ്റ്​വഴി

14:24 PM
05/10/2017
കു​വൈ​ത്ത്​ സി​റ്റി: പ​രി​സ്​​ഥി​തി വ​കു​പ്പി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ഹ്റ​യി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന കൃ​ത്രി​മ ത​ണ്ണീ​ർ​ത്ത​ടാ​കം ഒ​ക്​​ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കും. പ​ദ്ധ​തി​യെ​ക്കു​റി​ച്ച് സം​സാ​രി​ക്ക​വേ പ​രി​സ്​​ഥി​തി  ഭ​ര​ണ​സ​മി​തി മേ​ധാ​വി ശൈ​ഖ് അ​ബ്​​ദു​ല്ല അ​ൽ​അ​ഹ്​​മ​ദ് ആ​ണ് ഇ​ക്കാ​ര്യം  വെ​ളി​പ്പെ​ടു​ത്തി​യ​ത്. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ബാ​ക്കി​യു​ള്ള പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടി​ക്ക​റ്റ് അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും ഇ​വി​ടെ സ​ന്ദ​ർ​ശ​നാ​നു​മ​തി ന​ൽ​കു​ക. 10​ വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള സ്വ​ദേ​ശി​ക​ൾ​ക്കും ജി.​സി.​സി പൗ​ര​ന്മാ​ർ​ക്കും ര​ണ്ട് ദീ​നാ​റാ​ണ് സ​ന്ദ​ർ​ശ​ന ഫീ​സ്​. 10​ വ​യ​സ്സി​ൽ കു​റ​വു​ള്ള സ്വ​ദേ​ശി- ജി.​സി.​സി കു​ട്ടി​ക​ൾ​ക്ക് ഒ​രു ദീ​നാ​റി​ന് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. അ​തേ​സ​മ​യം, 10​ വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള വി​ദേ​ശി​ക​ൾ​ക്ക് മൂ​ന്ന് ദീ​നാ​റും ഇ​തി​ൽ കു​റ​വ് പ്രാ​യ​മു​ള്ള​വ​ർ​ക്ക് ഒ​ന്ന​ര ദീ​നാ​റു​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. സ്വ​കാ​ര്യ സ്​​കൂ​ൾ, കോ​ള​ജു​ക​ൾ എ​ന്നി​വ​യു​ടെ ഗ്രൂ​പ്​ അം​ഗ​ങ്ങ​ൾ​ക്ക് ഒ​ന്ന​ര ദീ​നാ​റാ​ണ് നി​ര​ക്ക്. എ​ന്നാ​ൽ,  സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ൾ​ക്കും യൂ​നി​വേ​ഴ്സി​റ്റി​ക​ൾ​ക്കും സൗ​ജ​ന്യ നി​ര​ക്കി​ൽ പാ​സ്​ അ​നു​വ​ദി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ​ക്ഷി​ക​ൾ​ക്കും മ​റ്റു ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ ആ​വാ​സ വ്യ​വ​സ്​​ഥ സം​വി​ധാ​നി​ച്ച്​ നി​ർ​മി​ക്കു​ന്ന​താ​ണ്​ ജ​ഹ്റ​യി​ലെ ത​ണ്ണീ​ർ​ത്ത​ടാ​കം. 
 
COMMENTS