‘ഫാഷിസത്തിനെതിരെ പെൺകൂട്ടായ്മ’ െഎവ വനിത സമ്മേളനം
text_fieldsകുവൈത്ത് സിറ്റി: ‘ഫാഷിസത്തിനെതിരെ പെൺകൂട്ടായ്മ’ തലക്കെട്ടിൽ ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ കുവൈത്ത്) വനിത സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്ന പരിപാടിയിൽ എഴുത്തുകാരിയും കേരളവർമ കോളജിലെ പ്രഫസറുമായ ദീപ നിശാന്ത് മുഖ്യപ്രഭാഷണം നടത്തി. അഭിമാനകരവും ആഹ്ലാദകരവുമായ സ്വതന്ത്ര മതേതര ജീവിതം എന്നതായിരിക്കണം സ്വാതന്ത്ര്യത്തിെൻറ അർഥമെന്ന് അവർ പറഞ്ഞു. അധികാര കേന്ദ്രങ്ങളുടെ ശാസനകളോട് വിയോജിപ്പ് പ്രകടിപ്പിക്കുേമ്പാൾ ഭരണകൂടം അതിനെ എങ്ങനെ നേരിടുന്നു എന്നു നോക്കിയാണ് സ്വാതന്ത്ര്യത്തെ വിലയിരുത്തേണ്ടത്. സമൂഹം വലിയ പ്രശ്നങ്ങൾ നേരിടുേമ്പാൾ നിഷ്പക്ഷത ഒരു അലങ്കാരമായി കൊണ്ടുനടക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
െഎവ പ്രസിഡൻറ് മെഹബൂബ അനീസ് അധ്യക്ഷത വഹിച്ചു. അധികാര ലഹരിയും വർഗീയ വിഷവും സമംചേർത്ത രാഷ്ട്രീയ സംസ്കാരം എല്ലാ മേഖലയിലും വ്യാപിക്കുന്നുണ്ട്. ഇതിനെതിരെ ജനാധിപത്യത്തെ തന്നെ സമരായുധമായി ഉപയോഗപ്പെടുത്തണമെന്ന് അവർ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കൂടിയാലോചനാ സമിതി അംഗം പി.വി. റഹ്മാബി ഉദ്ഘാടനം ചെയ്തു. ‘ഫാഷിസത്തിനെതിരെ പെൺകൂട്ടായ്മ’ തലക്കെട്ട് സ്വീകരിച്ചത് കുവൈത്തിലെ മലയാളി സമൂഹത്തിെൻറ പ്രബുദ്ധതയും ദീർഘവീക്ഷണവുമാണ് തെളിയിക്കുന്നതെന്ന് അവർ പറഞ്ഞു. ഫാഷിസത്തിനെതിരായ പ്രതിരോധം ഇന്ത്യൻ ജനതയുടെ രാഷ്ട്രീയ ബാധ്യതയാണ്. കോർപറേറ്റ് ഭീകരതയുടെ യുദ്ധതന്ത്രമാണ് പേടിപ്പിച്ച് നിർത്തുക എന്നത്. അപരവത്കരണവും ഭിന്നിപ്പിക്കലുമാണ് മറ്റു തന്ത്രങ്ങളെന്ന് അവർ കൂട്ടിച്ചേർത്തു.
ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സെക്രട്ടറി പി. റുക്സാന സംസാരിച്ചു. ചോദ്യങ്ങളെ നിയന്ത്രിക്കുകയും ചോദ്യം ചെയ്യുന്നവരുടെ തല കൊയ്യുകയും ചെയ്യുന്ന ഫാഷിസത്തിനെതിരെ പ്രതിരോധം തീർക്കൽ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് അവർ പറഞ്ഞു. കെ.െഎ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി സമാപന പ്രസംഗം നിർവഹിച്ചു. ‘ഫാഷിസത്തിനെതിരെ സർഗ പ്രതിരോധം’ പ്രമേയത്തിൽ കുട്ടികൾ സംഗീത ശിൽപം അവതരിപ്പിച്ചു. െഎവ ഗേൾസ് വിങ് കുട്ടികൾക്കായി നടത്തിയ കൈയെഴുത്ത് മാഗസിൻ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. വൈസ് പ്രസിഡൻറ് സുമയ്യ നിയാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനറൽ സെക്രട്ടറി നജ്മ ശരീഫ് സ്വാഗതവും പ്രോഗ്രാം കൺവീനർ റംല അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
