പ്രായപൂർത്തിയാകാത്ത കുറ്റവാളികൾക്കായി സായാഹ്ന സ്കൂൾ
text_fieldsകുവൈത്ത് സിറ്റി: പ്രായപൂർത്തിയാകാത്ത കുറ്റവാളികൾക്കായി സായാഹ്ന സ്കൂൾ. സോഷ്യൽ കെയർ സെക്ടർ, ജുവനൈൽ കെയർ ഡിപാർട്മെന്റ് എന്നിവയാണ് പുതിയ സ്കൂൾ പദ്ധതിക്ക് പിന്നിൽ. വിദ്യഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി. ഈ അധ്യയന വർഷം മുതൽ സ്കൂൾ പ്രവർത്തനമാരംഭിക്കും.
സമൂഹത്തിന്റെ വിവിധതുറകളിലുള്ളവർക്ക് വിദ്യഭ്യാസം നൽകുന്നതിനുള്ള കുവൈത്തിന്റെ പ്രതിബദ്ധതയാണ് ജുവനൈൽ കോംപ്ലക്സ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിലൂടെ അടിവരയിടുന്നതെന്ന് സാമൂഹ്യ കാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അഭയകേന്ദ്രങ്ങളിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത കുറ്റവാളികളുടെ വിദ്യാഭ്യാസത്തെ പിന്തുണക്കുകയാണ് ലക്ഷ്യം.
വിവിധ വിദ്യഭ്യാസ യോഗ്യതയുള്ള ആൺകുട്ടികളും പെൺകുട്ടികളുമായ 29 പേർക്ക് സംയോജിത വിദ്യഭ്യാസാന്തരീക്ഷം സ്കൂൾ പ്രദാനം ചെയ്യും. ദേശീയതലത്തിൽ വിദഗ്ധരായ സ്റ്റാഫുകളുടെ മാർഗനിർദേശത്തിൽ മികച്ച നിലവാരവും അനുയോജ്യമായ പഠനാന്തരീക്ഷവും പ്രദാനം ചെയ്യുന്ന തരത്തിലാണ് സ്കൂൾ രൂപകൽപന ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

