Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വ​ദേ​ശി താ​മ​സ...

സ്വ​ദേ​ശി താ​മ​സ മേ​ഖ​ല​യി​ലെ ബാ​ച്ചി​ല​ർ​മാ​രെ ഒ​ഴി​പ്പി​ക്ക​ൽ തു​ട​രു​ന്നു

text_fields
bookmark_border
സ്വ​ദേ​ശി താ​മ​സ മേ​ഖ​ല​യി​ലെ ബാ​ച്ചി​ല​ർ​മാ​രെ ഒ​ഴി​പ്പി​ക്ക​ൽ തു​ട​രു​ന്നു
cancel


നി​ര​വ​ധി ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദ്യു​തി വി​​ച്ഛേ​ദി​ച്ചു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് സ്വ​ദേ​ശി താ​മ​സ മേ​ഖ​ല​യി​ലെ ബാ​ച്ചി​ല​ർ​മാ​രെ ഒ​ഴി​പ്പി​ക്ക​ൽ തു​ട​രു​ന്നു. ഇ​തി​​​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കെ​ട്ടി​ട​ങ്ങ​ളി​ലെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ റ​ദ്ദാ​ക്കു​ന്ന​ത്​ തു​ട​രു​ന്നു. ഒ​രു മാ​സ​ത്തി​നി​ടെ ഫ​ര്‍വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ല്‍ നൂ​റോ​ളം കെ​ട്ടി​ട​ങ്ങ​ളി​ലെ വൈ​ദ്യു​തി വി​​ച്ഛേ​ദി​ച്ചു.

സ്വ​ദേ​ശി താ​മ​സ മേ​ഖ​ല​ക​ളി​ൽ വി​ദേ​ശി ബാ​ച്ചി​ല​ർ​മാ​ർ താ​മ​സി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് നി​യ​മ​മു​ണ്ടെ​ന്നും ഒ​ഴി​ഞ്ഞു​പോ​വാ​ൻ നേ​ര​ത്തെ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​താ​ണെ​ന്നു​മാ​ണ്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, സി​വി​ല്‍ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ വ​കു​പ്പ്, ജ​ല​വൈ​ദ്യു​തി മ​ന്ത്രാ​ല​യം തു​ട​ങ്ങി​യ മ​ന്ത്രാ​ല​യ​ങ്ങ​ള്‍ സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​ത്.

രാ​ജ്യ​ത്തെ മു​ഴു​വ​ൻ സ്വ​ദേ​ശി പാ​ർ​പ്പി​ട മേ​ഖ​ല​ക​ളി​ൽ നി​ന്നും കു​ടും​ബ​ത്തോ​ടൊ​പ്പ​മ​ല്ലാ​തെ താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ളെ പൂ​ർ​ണ​മാ​യി ഒ​ഴി​പ്പി​ക്കാ​നാ​ണ്​ തീ​രു​മാ​നം. ബാ​ച്ചി​ല​ർ​മാ​രു​ടെ ആ​ധി​ക്യം ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം കൂ​ടാ​ന്‍ കാ​ര​ണ​മാ​കു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ തു​ട​രും. സ്വ​ദേ​ശി​ക​ളു​ടെ അ​പ്പാ​ർ​ട്മെ​ന്റു​ക​ള്‍ വി​ദേ​ശി​ക​ൾ​ക്ക്​ വാ​ട​ക​ക്ക്​ ന​ൽ​കു​ന്ന​താ​ണ്​ ബാ​ച്ചി​ല​ർ സാ​ന്നി​ധ്യ​ത്തി​ന്​ കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ത്ത​രം കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitEvacuations
News Summary - evacution of bachelors in kuwait
Next Story