Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൈന്യത്തിന് കരുത്തായി യൂറോഫൈറ്റർ ടൈഫൂൺ ജെറ്റ്
text_fieldsbookmark_border
കുവൈത്തിലെത്തിയ യൂറോഫൈറ്റർ ടൈഫൂൺ ജെറ്റ്
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വ്യോമസേനക്ക് കരുത്തേകാൻ അത്യാധുനിക പോർവിമാനമായ രണ്ട് യൂറോഫൈറ്റർ ടൈഫൂൺ ജെറ്റ് കൂടി എത്തി. കുവൈത്ത് വാങ്ങുന്ന 28 യൂറോഫൈറ്റർ ടൈഫൂൺ ജെറ്റുകളിൽ മൂന്നാം ബാച്ചിൽ ഉൾപ്പെടുന്നവയാണ് ഇവ.
ഇതിന്റെ ഭാഗമായി അലി അൽ സലീം അസബ എയർബേസിൽ നടന്ന പരിപാടിയിൽ ബേസ് കമാൻഡർ ദാഫർ അൽ അജ്മി, കുവൈത്തിലെ ഇറ്റലി അംബാസഡർ ചാർലോ ബൽദൂസി, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. നിരവധി അത്യാധുനിക നിരീക്ഷണ-റഡാർ സംവിധാനങ്ങളും ആക്രമണശേഷിയും ഉൾപ്പെടുന്ന ബഹുമുഖ പോർവിമാനമാണ് യൂറോഫൈറ്റർ ടൈഫൂൺ ജെറ്റ്
Next Story

