Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജ ബ്രാൻഡഡ് ഉൽപന്നങ്ങൾ വിറ്റ സഥാപനം അടപ്പിച്ചു

text_fields
bookmark_border
വസ്ത്രങ്ങൾ, ഹാൻഡ്‌ബാഗുകൾ, പാദരക്ഷകൾ, സ്ത്രീകൾക്കുള്ള ആഭരണങ്ങൾ എന്നിവയുൾപ്പെടെ 657 വ്യാജ വസ്തുക്കൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു
വ്യാജ ബ്രാൻഡഡ് ഉൽപന്നങ്ങൾ വിറ്റ സഥാപനം അടപ്പിച്ചു
cancel

കുവൈത്ത് സിറ്റി: വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഫർവാനിയ ഗവർണറേറ്റിൽ ഒരു കട അടച്ചുപൂട്ടി. റെയ്ഡിൽ വസ്ത്രങ്ങൾ, ഹാൻഡ്‌ബാഗുകൾ, പാദരക്ഷകൾ, സ്ത്രീകൾക്കുള്ള ആഭരണങ്ങൾ എന്നിവയുൾപ്പെടെ 657 വ്യാജ വസ്തുക്കൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ നിർമിച്ചു വിൽക്കുകയായിരുന്നു.

വ്യാജ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ കട അടച്ചുപൂട്ടിയതായി അധികൃതർ സ്ഥിരീകരിച്ചു. ഉത്തരവാദികൾക്കെതിരെ കൂടുതൽ നിയമനടപടികൾക്കായി കേസ് കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറി. വാണിജ്യ വഞ്ചനയെ ചെറുക്കുന്നതിനും പ്രാദേശിക വിപണികളിലെ വ്യാജ ഉൽപ്പന്നങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമായി നടത്തുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് നടപടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Establishment selling fake branded products shut down
Next Story