കാലാവധി കഴിഞ്ഞ മാംസം വിറ്റ സ്ഥാപനം അടച്ചുപൂട്ടി
text_fieldsകുവൈത്ത് സിറ്റി: കാലാവധി കഴിഞ്ഞ ശീതീകരിച്ച മാംസം വിൽപന നടത്തിയ സഥാപനം അധികൃതർ അടച്ചു പൂട്ടി. വാണിജ്യ മന്ത്രാലയം ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ മാംസം പിടികൂടിയതിനെ തുടർന്നാണ് നടപടി. സ്ഥാപനം സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകൾ വഴിയും മാംസം വില്പന നടത്തിയതായി കണ്ടെത്തി.
നേരത്തെ സാൽമിയ മേഖലയില്‍ പഴകിയ ഭക്ഷണ വസ്തുക്കള്‍ വിതരണം ചെയ്ത റസ്റ്റാറന്റും അടച്ചുപൂട്ടിയിരുന്നു. പൊതുജനാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും വിധം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പിടികൂടിയ പ്രതികളെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

