Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാരവൃത്തി: അന്വേഷണം ആരംഭിച്ച് പബ്ലിക് പ്രോസിക്യൂഷൻ

text_fields
bookmark_border
ഈ പ്രവൃത്തികൾ ഗുരുതരമായ കുറ്റകൃത്യം, സംശയിക്കപ്പെടുന്നവർക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ
ചാരവൃത്തി: അന്വേഷണം ആരംഭിച്ച് പബ്ലിക് പ്രോസിക്യൂഷൻ
cancel

കുവൈത്ത് സിറ്റി: ചാരവൃത്തിയും രാജ്യ സുരക്ഷയെ ദുർബലപ്പെടുത്തുന്ന പ്രവൃത്തികളുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത കേസുകളിൽ അന്വേഷണം ആരംഭിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ. സംശയിക്കുന്നവരെ പിടികൂടുന്നതിനും അവരുടെ സ്ഥലങ്ങൾ പരിശോധിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് അന്വേഷണം പുരാഗമിക്കുന്നതായും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. കേസുകളുമായി ബന്ധപ്പെട്ട വാർത്തകൾ, പ്രസ്താവനകൾ, വിവരങ്ങൾ എന്നിവ ഏതെങ്കിലും വിധത്തിൽ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയായാൽ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കുമെന്നും വ്യക്തമാക്കി.

ഈ പ്രവൃത്തികൾ രാജ്യ സുരക്ഷക്ക് ഭീഷണിയാകുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളാണെന്നും സംശയിക്കപ്പെടുന്നവരെ നിയമ നടപടി സ്വീകരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Espionage: Public Prosecution begins investigation
Next Story