ജയിൽ ചാടിയ പ്രതികളെ 24 മണിക്കൂറിനുള്ളിൽ ‘പൊക്കി’ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് ജയിൽ ചാടിയ മൂന്നു തടവുപുള്ളികൾ പിടിയിൽ. തീവ്രമായ സുരക്ഷാ പരിശോധന, അന്വേഷണങ്ങൾ എന്നിവക്കു പിറകെ 24 മണിക്കൂറിനിടെയാണ് പ്രതികൾ പിടിയിലായത്. സ്‌പെഷ്യൽ സെക്യൂരിറ്റി ഫോഴ്‌സും പൊലീസ് ഏവിയേഷൻ വിങും ഉടനടി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്.
പ്രതികൾ രക്ഷപ്പെട്ട വിവരം അറിഞ്ഞ ഉടനെ, അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കാൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് നിർദേശം നൽകിയിരുന്നു. രക്ഷപ്പെട്ടവരെ അതിവേഗം കണ്ടെത്താൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തെയും ചുമതലപ്പെടുത്തി.
സുരക്ഷാ ഉദ്യോഗസ്ഥർ ഒളിച്ചോടിയവരെ വൈകാതെ കണ്ടെത്തുകയും അറസ്റ്റ് ചെയ്ത് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതികളിൽ നിന്ന് രണ്ട് തോക്കുകളും പിടിച്ചെടുത്തു. നിയമലംഘകർ, പൊതു സുരക്ഷക്കും ക്രമസമാധാനത്തിനും ഭീഷണിയാകുന്നവർ എന്നിവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി. നിയമവിരുദ്ധർക്ക് സഹായം നൽകുന്നവരും നടപടി നേരിടേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

