ഒന്നര വർഷത്തെ ദുരിതം:ഖറാഫി നാഷനൽ കമ്പനിയിലെ 176 മലയാളികൾ ഇന്ന് മടങ്ങുന്നു
text_fieldsകുവൈത്ത് സിറ്റി: ഒന്നര വർഷത്തിലേറെ നീണ്ട ദുരിതപർവത്തിനുശേഷം ഖറാഫി നാഷനൽ കമ്പനിയിലെ 176 മലയാളി തൊഴിലാളികൾ ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പിെൻറ ആനുകൂല്യത്തിൽ ആണ് ഇവർ യാത്ര തിരിക്കുന്നത്. ചൊവ്വാഴ്ച കോഴിക്കോേട്ടക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിെൻറ രണ്ടു വിമാനങ്ങളിലായാണ് 176 മലയാളികൾ മടങ്ങുന്നത്. മുടങ്ങിയ ശമ്പളവും ആനുകൂല്യങ്ങളും നഷ്ടമായ ഇവർക്ക് വിമാന ടിക്കറ്റ് മാത്രം നൽകിയാണ് കമ്പനി മടക്കിയയക്കുന്നത്. വഴിച്ചെലവിനുള്ള പണം പോലും കൈയിലില്ലാത്തവരാണ് ഭൂരിഭാഗവും. ചൊവ്വാഴ്ച രാവിലെ ഇന്ത്യൻ സമയം പത്തിനും രാത്രി ഒമ്പതരക്കുമാണ് ഇവർ കോഴിക്കോട് വിമാനമിറങ്ങുക. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ഇവർക്ക് വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്കുള്ള യാത്രസൗകര്യം ഒരുക്കാൻ കേരള സർക്കാർ ഇടപെടണമെന്ന് കുവൈത്തിലെ സാമൂഹികപ്രവർത്തകർ സർക്കാറിനോട് അഭ്യർഥിച്ചു. ഈ വിഷയത്തിൽ കേരളം മുഖ്യമന്ത്രി പിണറായി വിജയന് സന്ദേശമയച്ചതായി ലോക കേരള സഭ അംഗവും മനുഷ്യാവകാശ പ്രവർത്തകനുമായ തോമസ് മാത്യു കടവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.