എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ മെഡിക്കൽ ക്യാമ്പ്
text_fieldsഎറണാകുളം റെസിഡന്റസ് അസോസിയേഷൻ അംഗങ്ങൾ മെഡിക്കൽ ക്യാമ്പിൽ
കുവൈത്ത് സിറ്റി: കുവൈത്ത് എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ (കേര) ശിഫ അൽ ജസീറ ഫഹാഹീൽ ബ്രാഞ്ചുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
150 അധികം ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിൽ ആളുകളുടെ ബ്ലഡ് പ്രഷർ, ഷുഗർ, കൊളസ്ട്രോൾ, ഫുൾ ബോഡി ചെക്കപ്പ്, കണ്ണുകൾ എന്നിവ പരിശോധിച്ചു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് ആരോഗ്യപരിപാലനത്തെ കുറിച്ച് പൊതുവായ സംശയങ്ങൾക്ക് ശിഫ അൽ ജസീറ ക്ലിനിക്കിന്റെ അഡ്മിനിസ്ട്രേഷൻ മാനേജർ ഗുണശീലൻ മറുപടി നൽകി. പ്രസിഡന്റ് ബിനിൽ സ്കറിയ ആമുഖപ്രഭാഷണം നടത്തി. ട്രഷറർ ശശികുമാർ, ക്യാമ്പ് കൺവീനർ നൈജിൽ ആശംസകൾ അറിയിച്ചു.
ജന സെക്രട്ടറി രാജേഷ് മാത്യു സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം ജീൻസ് നന്ദിയും പറഞ്ഞു. എറണാകുളം റസിഡൻസ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബാബു, നൂർജഹാൻ, എസ്.പി. അനിൽ, അംഗങ്ങളായ ദീദി, ലസിത, നയന, റിങ്കു, അജിത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

