എറണാകുളം ജില്ല അസോസിയേഷൻ ഓണാഘോഷം
text_fieldsഎറണാകുളം ജില്ല അസോസിയേഷൻ ഓണാഘോഷം മെഡക്സ് മെഡിക്കൽ കെയർ ഗ്രൂപ്
പ്രസിഡന്റ് ആൻഡ് ചെയർമാൻ വി.പി.മുഹമ്മദ് അലി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: എറണാകുളം ജില്ല അസോസിയേഷൻ (ഇ.ഡി.എ) കുവൈത്ത് ഓണാഘോഷം മംഗഫ് അൽ നജാത്ത് സ്കൂളിൽ മെഡക്സ് മെഡിക്കൽ കെയർ ഗ്രൂപ് പ്രസിഡന്റ് ആൻഡ് ചെയർമാൻ വി.പി.മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ഇ.ഡി.എ പ്രസിഡന്റ് വർഗീസ് പോൾ അധ്യക്ഷത വഹിച്ചു. അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, രാധാകൃഷ്ണൻ, ജിനോ എം കുഞ്ഞ്, സജീ വർഗീസ് പാലക്കുന്നെൽ, പ്രിൻസ് തച്ചിൽ, പ്രവീൺ മാടശ്ശേരി,തെരേസ ആന്റണി, ബ്രിജിത് മരിയ, എം.വൈ. ബിജു എന്നിവർ ആശംസകൾ നേർന്നു.
അഹമ്മദ് അൽ മഗ്രിബി പെർഫ്യൂംസ് കൺട്രി ഹെഡ് മൺസൂർ ചൂരി സുവനീർ പ്രകാശനം ചെയ്തു.ജനറൽ സെക്രട്ടറി തങ്കച്ചൻ ജോസഫ് സ്വാഗതവും ഇവന്റ് കൺവീനർ ജോസഫ് റാഫേൽ നന്ദിയും പറഞ്ഞു. ജോളി ജോർജ്, ബിന്ദു പ്രിൻസ് എന്നിവർ അവതാരകരായി. നസീബ് കലാഭവന്റെ വൺമാൻ ഷോ, ഡാൻസും, നാടൻപാട്ടുകൾ, ഗാനമേളയും, തിരുവാതിര, മറ്റു കലാപരിപാടികൾ എന്നിവ പരിപാടിക്ക് കൊഴുപ്പേകി. ഓണസദ്യയും ഉണ്ടായിരുന്നു. നോർക്ക രജിസ്ട്രേഷൻ കൗണ്ടറും ഒരുക്കി.
ജോളി ജോർജ്, ജിയോ മത്തായി, ഫ്രാൻസിസ് ബോൾഗാട്ടി, പീറ്റർ കെ മാത്യു, ജിജു പോൾ, ജോസഫ് കോമ്പാറ, ഷജിനി അജി, ഷൈനി തങ്കച്ചൻ, ജിസി ജിഷോയ്, ജോബി ഈരാളി, ഷോജൻ ഫ്രാൻസിസ്, അനൂ കാർത്തികേയൻ, ധനഞ്ജയൻ, നജാസ്, വിനോദ് ചന്ദ്രൻ, എൽദോസ് എബ്രഹാം, സാബു പി കെ, ബിജു സി.ഡി, ഷീന ജീവൻ, രവീന്ദ്രൻ നായർ, ബിന്ദു പ്രിൻസ്, എൽദോസ് ചെറിയാൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

