എറണാകുളം ജില്ല അസോ. ഇഫ്താർ സംഗമം
text_fieldsഎറണാകുളം ജില്ല അസോസിയേഷൻ ഇഫ്താർ സംഗമം ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: എറണാകുളം ജില്ല അസോസിയേഷൻ ഇഫ്താർ സംഗമം മംഗഫ് ഡിലൈറ്റ്സ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് വർഗീസ് പോൾ അധ്യക്ഷത വഹിച്ചു. ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്തു. ശിഫ അൽജസീറ മെഡിക്കൽ ഗ്രൂപ് ഓപറേഷൻസ് ഹെഡ് അസിം സേട്ട് സുലൈമാൻ റമദാൻ സന്ദേശം നൽകി.
അസോസിയേഷൻ ഭാരവാഹികളായ പ്രിൻസ് ബേബി, പ്രവീൺ മാടശ്ശേരി, ബിന്ദു പ്രിൻസ്, ജിനോ എം.കെ, ( പേട്രൻ ) ജോയ് മന്നാടൻ ( അഡ്വൈസറി ബോർഡ് ), അജി മത്തായി (വൈസ് പ്രസിഡൻറ്), ഹെലൻ മരിയ, ജോബി ഫ്രാൻസിസ് കെ.എം, പീറ്റർ കെ. മാത്യു, ജിജു പോൾ, ജോസഫ് കോമ്പാറ, സാബു പൗലോസ്, അബ്ദുൽ റഹിം, ജിയോ മത്തായി ഇതര സംഘടന പ്രതിനിധികളായ മാർട്ടിൻ മാത്യു, സജീവ് നാരായണൻ എന്നിവർ ആശംസകളർപ്പിച്ചു.
യൂനിറ്റ് കൺവീനർ ജോളി ജോർജ് അവതാരകനായി. ജനറൽ സെക്രട്ടറി തങ്കച്ചൻ ജോസഫ് സ്വാഗതവും ഇവൻറ് കൺവീനർ അനു കാർത്തികേയൻ നന്ദിയും പറഞ്ഞു. ജോബി ഈരാളി, ബാലകൃഷ്ണൻ മല്യ, ധനഞ്ജയൻ, ഷോജൻ ഫ്രാൻസിസ്, മനോജ് ഐസക്, ജയകൃഷ്ണൻ, അനീഷ് ബാബു, ടെൻസൺ ലാസർ, ലിസ വർഗീസ്, ഷൈനി തങ്കച്ചൻ, സൗമ്യ ജിനോ, ഷജിനി അജി, റോസ്മി ജിജു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

