എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ ഇഫ്താർ
text_fieldsഇ.ഡി.എ ഇഫ്താർ സംഗമത്തിൽ ഷാജഹാൻ സഖാഫി
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ (ഇ.ഡി.എ) ഇഫ്താർ സംഗമം സൂക് സബാ ഫഹാഹീൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രസിഡൻറ് ജോമോൻ കോയിക്കര അധ്യക്ഷത വഹിച്ചു. ഫാ. ബിനോയ് ജോസഫ്, അബ്ദുൽ റഹീം, സജീവ് നാരായൺ, ഷാജഹാൻ സഖാഫി എന്നിവർ സംസാരിച്ചു.
ജനറൽ കൺവീനർ തങ്കച്ചൻ ജോസഫ്, പേട്രന്മാരായ വർഗീസ് പോൾ, സജി വർഗീസ്, അഡ്വൈസറി ചെയർമാൻ എം.കെ. ജിനോ, മഹിളാവേദി കൺവീനർ ലിസ വർഗീസ്, ബാലവേദി പ്രസിഡൻറ് സ്ലാനിയ പെയ്റ്റൻ, വൈസ് പ്രസിഡൻറ് ബാലകൃഷ്ണൻ മല്യ, ഫഹാഹീൽ യൂനിറ്റ് കൺവീനർ ജോസഫ് റാഫേൽ, അബ്ബാസിയ യൂനിറ്റ് സെക്രട്ടറി ജിൻസി ലൗസൻ, സാൽമിയ യൂനിറ്റ് കൺവീനർ ബിജു, അബ്ബാസിയ വെസ്റ്റ് യൂനിറ്റ് കൺവീനർ ഫ്രാൻസിസ്, എന്നിവർ ആശംസകളർപ്പിച്ചു.
ഇഫ്താർ സംഗമം കൺവീനർ ജോളി ജോർജ് സ്വാഗതവും ആക്ടിങ് ട്രഷറർ ജിജു പോൾ നന്ദിയും പറഞ്ഞു. ജോമോൻ കോയിക്കര, ജോളി ജോർജ്, ബിജു, ഫസൽ, ജിജുപോൾ, തങ്കച്ചൻ ജോസഫ്, ബാലകൃഷ്ണൻ മല്യ, വർഗീസൺ, ഫ്രാൻസിസ്, ഷോജൻ ഫ്രാൻസിസ്, നസീർ കൊച്ചിൻ, അജി മത്തായി, വർഗീസ്, റൊമാനിയോസ് പെയ്റ്റൻ, രവീന്ദ്രൻ, പ്രിൻസ് ബേബി, ഷൈനി തങ്കച്ചൻ, ലിസ വർഗീസ്, ജോൺസി ജോമോൻ, റോസ്മി ജിജു, മഞ്ജു ബിജു, ഷീല രവീന്ദ്രൻ, ഷജിനി അജി തുടങ്ങിയവർ നേതൃത്വം നൽകി.

