Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളം ജില്ല അസോസിയേഷൻ ഓണാഘോഷം

text_fields
bookmark_border
എറണാകുളം ജില്ല അസോസിയേഷൻ ഓണാഘോഷം
cancel
camera_alt

എറണാകുളം ജില്ല അസോസിയേഷൻ ഓണാഘോഷം അൽ മുല്ല എക്സ്ചേഞ്ച് അസിസ്റ്റന്റ് മാർക്കറ്റിങ് മാനേജർ സിവ ഗണേഷ് ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി: എറണാകുളം ജില്ല അസോസിയേഷൻ (ഇ.ഡി.എ) ഓണാഘോഷം ഖൈത്താൻ രാജധാനി പാലസ് റെസ്റ്റോറന്റിൽ നടന്നു. ഇ.ഡി.എ പ്രസിഡന്റ് വർഗീസ് പോൾ അധ്യക്ഷത വഹിച്ചു. അൽ മുല്ല എക്സ്ചേഞ്ച് അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ സിവ ഗണേഷ് ഉദ്ഘാടനം ചെയ്തു. ഗായകൻ മുബാറക് അൽറഷീദ് മുഖ്യ അതിഥിയായി.

പ്രിൻസസ് ട്രാവൽസ് മാനേജിംഗ് പാർട്ണർ അനസ് മുഹമ്മദ്, ജിനോ എം കുഞ്ഞ്, സജീ വർഗീസ് പാലക്കുന്നെൽ, പ്രിൻസ് തച്ചിൽ, പ്രവീൺ മാടശ്ശേരി, ജിസ്സി ജിഷോയ്, ജോയ് മന്നാടൻ, അജി മത്തായി, ജോളി ജോർജ്, ജിയോ മത്തായി, ഫ്രാൻസിസ് ബോൾഗാട്ടി, പീറ്റർ കെ മാത്യു എന്നിവർ ആശംസ നേർന്നു. ജനറൽ സെക്രട്ടറി തങ്കച്ചൻ ജോസഫ് സ്വാഗതവും ഇവന്റ് കൺവീനർ ജിപ്സൺ ജോയ് നന്ദിയും പറഞ്ഞു.

ജയകുമാർ അരവിന്ദദാസിന്റെ ഇടക്കവാദ്യവും, ജിത്തു ആൻഡ് ടീം, മുബാറക് അൽറഷീദും ചേർന്നുള്ള ഗാനമേള, അംഗങ്ങളുടെ തിരുവാതിര, ഡാൻസ്, മറ്റ് കലാപരിപാടികൾ എന്നിവ ആഘോഷത്തിന് കൊഴുപ്പേകി. ഓണസദ്യയും ഒരുക്കി. ജോളി ജോർജ്, ബിന്ദു പ്രിൻസ്, നമിത സുനിൽ എന്നിവർ അവതാരകരായി.

ജിജു പോൾ, അനു കാർത്തികേയൻ, ജോസഫ് റാഫേൽ, ജെറിൽ ജിജി, ജോസഫ് കോമ്പാറ, ഷജിനി അജി, ഷൈനി തങ്കച്ചൻ, എം.വൈ. ബിജു, ജോബി ഈരാളി, ഷോജൻ ഫ്രാൻസിസ്, എബി തങ്കച്ചൻ,ധനഞ്ജയൻ, നജാസ്, എൽദോസ് എബ്രഹാം, സിജിമോൻ ആന്റണി,മനോജ് ഐസക്, പ്രിൻസ് പാപ്പച്ചൻ, മനോജ് ഐപ്പ്,അനോന ജെറിൽ, ജോമോൻ, വിപിൻ പോൾ, അനിൽകുമാർ, പ്രതീഷ്, ബിജു, ബിന്ദു പ്രിൻസ്, എൽദോസ് ചെറിയാൻ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ernakulam District Association Celebrate Onam
Next Story