ഈരാറ്റുപേട്ട അസോസിയേഷൻ ഇഫ്താർ മീറ്റ്
text_fieldsഈരാറ്റുപേട്ട അസോസിയേഷൻ ഇഫ്താർ മീറ്റിൽ അബ്ദുൽ സലാം സ്വലാഹി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ (ഇ.ജി.എ)കുവൈത്ത് ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. മംഗഫ് എഫ്.കെ ഫിറ്റ്നസ് ഹാളിൽ ചേർന്ന സംഗമത്തിൽ ഈരാറ്റുപേട്ടക്കാരായ നിരവധി പേർ പങ്കെടുത്തു. നാട്ടുകാരുടെ ഒരുമയും സ്നേഹവും വിളിച്ചോതിയ സംഗമത്തിൽ അബ്ദുൽ സലാം സ്വലാഹി ഇഫ്താർ സന്ദേശം നൽകി.
ഇ.ജി.എ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് കെ.എം. ജവാദ് അധ്യക്ഷതവഹിച്ചു.
ട്രഷറർ അഫ്സൽ ആശംസ നേർന്നു. സെക്രട്ടറി തസ്ലീം നന്ദി പറഞ്ഞു.
ഷമീർ മണക്കാട്ട്, ഷാഹിദ്, കെ.എം.ഷിബിലി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

