ഈരാറ്റുപേട്ട അസോസിയേഷൻ ജനറൽ ബോഡി
text_fieldsഈരാറ്റുപേട്ട അസോസിയേഷൻ ജനറൽ ബോഡി യോഗത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ (ഇ.ജി.എ) കുവൈത്ത് ചാപ്റ്റർ (കെ.ഇ.എ) ജനറൽ ബോഡി മീറ്റിംഗ് സംഘടിപ്പിച്ചു. മംഗഫിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കെ.എം.ജവാദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ അബ്ദുൽ സലാം സലാഹി മുഖ്യ പ്രഭാഷണം നിർവഹിച്ചു. കൂട്ടമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം അംഗങ്ങളെ ഉണർത്തി. നാടിനെതിരെ ഉയർന്നുവരുന്ന വർഗീയ കുപ്രചാരണങ്ങളെയും നാടിന്റെ ഭാവിയെ തകർക്കുന്ന ലഹരി വിപത്തിനെതിരെയും യോഗം പ്രമേയം അവതരിപ്പിച്ചു.
ഫാബി ആമീൻ ഖിറാഅത്ത് അവതരിപ്പിച്ചു. ട്രഷറര്‍ നാസിം വട്ടക്കയം സ്വാഗതവും തസ്ലീം നന്ദിയും പറഞ്ഞു.
ഷാഹിദ് ചാലിപ്പറമ്പ്, ഷമീർ മണക്കാട്ട്, കെ.എം.ഷിബിലി എന്നിവർ നേതൃത്വം നൽകി. കുവൈത്തിലെ വിവിധ മേഖലകളിൽ താമസിക്കുന്ന ഈരാറ്റുപേട്ടക്കാർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

