അബ്ദുസ്സലാം സലാഹിക്ക് ഈരാറ്റുപേട്ട അസോസിയേഷൻ യാത്രയയപ്പ് നൽകി
text_fieldsഅബ്ദുൽസലാം സലാഹിക്ക് ഈരാറ്റുപേട്ട അസോസിയേഷന്റെ ഉപഹാരം പ്രസിഡന്റ് കെ.എം.ജവാദ് കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ഈരാറ്റുപേട്ട അസോസിയേഷൻ (ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ) ജനറൽ ബോഡി യോഗവും, ദീർഘകാലമായി സംഘടനക്ക് നേതൃത്വം നൽകിയ അബ്ദുസ്സലാം സലാഹിക്ക് യാത്രയയപ്പ് സംഗമവും സംഘടിപ്പിച്ചു.
സാൽമിയയിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ് കെ.എം.ജവാദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തസ്‌ലീം സ്വാഗതം പറഞ്ഞു. സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പ്രവർത്തനങ്ങൾക്ക് ആവശ്യമായ പദ്ധതികൾ ചർച്ച ചെയ്യുകയും ചെയ്ത യോഗത്തിൽ ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കുവൈത്ത് ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി.
യാത്രയയപ്പ് ചടങ്ങിൽ അബ്ദുസ്സലാം സലാഹി മറുപടി പ്രഭാഷണം നടത്തി. അസോസിയേഷനുമായുള്ള തന്റെ അനുഭവങ്ങളും സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച ആത്മബന്ധവും അദ്ദേഹം അനുസ്മരിച്ചു. അബ്ദുസ്സലാം സലാഹിയുടെ സേവനങ്ങളെ യോഗം പ്രത്യേകം അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു. ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ ട്രഷറർ ഷമീർ, ഷാഹിദ്, മുഹമ്മദ് ഷിബിലി, നാസിം അമാനുല്ല, അൻസിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

