എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ ഇഫ്താർ സംഗമം
text_fieldsഎറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ ഇഫ്താർ സംഗമം ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ (ഇ.ഡി.എ) ഇഫ്താർ സംഗമം അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്നു. പ്രസിഡൻറ് ജോമോൻ കോയിക്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബെന്നി ചെറിയാൻ സ്വാഗതം പറഞ്ഞു. ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്തു. കുവൈത്ത് ഇന്ത്യൻ ഇസ്ലാഹി സെന്റർ സെക്രട്ടറി അബ്ദുൽ നാസർ മുട്ടിൽ മുഖ്യ റമദാൻ പ്രഭാഷണം നടത്തി.
കുട ജനറൽ കൺവീനർ അലക്സ് മാത്യു, എസ്.എം.സി.എ പ്രസിഡന്റ് സുനിൽ റാപ്പുഴ, സാരഥി ട്രഷറർ ഡിനു കമൽ, ഇ.ഡി.എ ട്രഷറർ ബാബു എബ്രഹാം ജോൺ, മറ്റു ഭാരവാഹികളായ തങ്കച്ചൻ ജോസഫ്, വർഗീസ് പോൾ, അബ്ദുൽ റഹീം, ബാലകൃഷ്ണ മല്ല്യ,സ്ലാനിയ പെയ്റ്റൻ, പ്രിൻസ് ബേബി, ജിജു പോൾ, റൊമാനസ് പെയ്റ്റൻ,
ജോസഫ് റാഫേൽ, സോണിയ ജോബി, ബിജു, ഫ്രാൻസിസ്, സാബു പൗലോസ്, ജോയി മാനാടൻ, ജിയോ മത്തായി, ഷജിനി അജി, ജോബി ഈരാളി എന്നിവർ സംസാരിച്ചു. എം.കെ. ജിനോ നന്ദി പറഞ്ഞു. ജോളി ജോർജ്, ഫ്രാൻസിസ്,വർഗീസൺ, ഷോജൻ ഫ്രാൻസിസ്, നസീർ കൊച്ചിൻ,കെ.എം.വർഗീസ്, അനു കാർത്തികേയൻ, ധനഞ്ജയൻ എന്നിവർ നേതൃത്വം നൽകി. എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ ഇഫ്താർ സംഗമം ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്യുന്നു

