സ്വകാര്യ മെഡിക്കൽ ജീവനക്കാർക്ക് എൻട്രി വിസക്ക് അംഗീകാരം
text_fieldsകുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും ജോലി ചെയ്യാനെത്തുന്ന മെഡിക്കൽ, നഴ്സിങ്, അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ ജീവനക്കാരുടെ എൻട്രി വിസക്ക് അംഗീകാരം. ഇവർക്ക് കുവൈത്ത് വർക്ക് വിസ നൽകണമെന്ന ഫെഡറേഷൻ ഒാഫ് പ്രൈവറ്റ് ഹോസ്പിറ്റലിെൻറ അഭ്യർഥന കൊറോണ എമർജൻസി കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
ഇതുസംബന്ധിച്ച് മന്ത്രിസഭ സെക്രട്ടറി ജനറൽ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഇസ്സാം അൽ നഹാമിന് സർക്കുലർ അയച്ചു. അതിനിടെ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന സഹകരണ സംഘങ്ങളിലെ തൊഴിലാളികൾക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഒാഫ് കോഒാപറേറ്റീവ് സൊസൈറ്റീസ് അപേക്ഷ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

