പൊലീസ് റേസിൽ ആവേശോജ്ജ്വല പങ്കാളിത്തം
text_fieldsപൊലീസ് റേസിൽ മത്സരാർഥികൾ
കുവൈത്ത് സിറ്റി: പൊലീസ് റേസിൽ ആവേശോജ്ജ്വല പങ്കാളിത്തം. ആരോഗ്യ അവബോധം, ശാരീരിക ക്ഷമതയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് സന്ദേശം നൽകുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പൊലീസ് ഓഫിസേഴ്സ് ക്ലബ് സംഘടിപ്പിച്ച മത്സരത്തിൽ നിരവധിപേർ പങ്കെടുത്തു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹിന്റെ രക്ഷാകർതൃത്വത്തിലാണ് മത്സരം നടന്നത്.
ജാബിർ പാലത്തിൽ നടന്ന മത്സരത്തിലേക്ക് നിരവധി പേരാണ് പങ്കെടുക്കാനും മത്സരം വീക്ഷിക്കാനും ശനിയാഴ്ച രാവിലെ എത്തിച്ചേർന്നത്. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് മത്സരമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് പൊലീസ് റേസ് നടത്തുന്നത്. മത്സരത്തിന്റെ ഭാഗമായി ശനിയാഴ്ച പുലർച്ചെ രണ്ടു മുതൽ രാവിലെ 10 വരെ ശൈഖ് ജാബിർ പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
പരിപാടിയിൽ പങ്കെടുക്കുന്നവരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

