മെഡക്സ് മെഡിക്കൽ കെയറിൽ ഇ.എൻ.ടി, ഒഫ്താൽമോളജി സ്ക്രീനിങ് പാക്കേജ്
text_fieldsകുവൈത്ത് സിറ്റി: ചൂടു കൂടുന്ന സാഹചര്യത്തിൽ രോഗികൾക്ക് ആശ്വാസമായി മെഡക്സ് മെഡിക്കൽ കെയർ ഫഹാഹീൽ സമ്മർ സ്പെഷൽ ഓഫർ പ്രഖ്യാപിച്ചു. ഇ.എൻ.ടി, ഒഫ്താൽമോളജി വിഭാഗത്തിലാണ് പ്രത്യേക പാക്കേജ് അവതരിപ്പിച്ചത്. ചൂടുകാലത്ത് നിരവധി പേർക്ക് ചെവി, തൊണ്ട, മൂക്ക് (ഇ.എൻ.ടി), കണ്ണ് പഴുപ്പ്, കടച്ചിൽ (ഒഫ്താൽമോളജി) എന്നീ പ്രശ്നങ്ങൾ കണ്ടുവരുന്നതായും കൃത്യമായ ചികിത്സ ആവശ്യമാണെന്നും മെഡക്സ് മെഡിക്കൽ കെയർ അറിയിച്ചു.
ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർക്ക് മെഡക്സ് മെഡിക്കൽ കെയർ ഒരുക്കിയ പാക്കേജ് ആശ്വാസകരമാവുമെന്നും വ്യക്തമാക്കി. നേസൽ എൻഡോസ്കോപ്പി, ത്രോട്ട് എൻഡോസ്കോപ്പി, ഇയർ എൻഡോസ്കോപ്പി, കേൾവി പരിശോധന (ഓഡിയോ മെട്രി), സി.ബി.സി-എ.ഇ.സി-സി.ആർ.പി-ഇ.എസ്.ആർ-ഐ.ജി.ഇ തുടങ്ങിയവ ഉൾപ്പെടുത്തി ഇ.എൻ.ടി പാക്കേജ്, കാഴ്ച പരിശോധന, ഇൻട്രാ ഒക്കുലർ പ്രഷർ ചെക്കപ്.
ഗ്ലാസ് ചെക്കപ്, കോർണിയൽ പരിശോധന, ഗ്ലൂക്കോമ സ്ക്രീനിങ് (സ്കിമ്മേഴ്സ് ടെസ്റ്റ്), ആർ.ബി.എസ്-സി.ബി.സി-എ.ഇ.സി-സി.ആർ.പി-ഇ.എസ്.ആർ-ഐ.ജി.ഇ തുടങ്ങിയവ ഒഫ്താൽമോളജി വിഭാഗത്തിലും ഉൾപ്പെടുത്തിയാണ് പാക്കേജുകൾ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ വിഭാഗം വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങളും മെഡക്സിൽ ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. വിവരങ്ങൾക്ക് - 1893333.

