റോഡ് സുരക്ഷ ഉറപ്പാക്കൽ: എ.ഐ ഉപയോഗം സുപ്രധാന ചുവടുവെപ്പായി
text_fieldsകുവൈത്ത് സിറ്റി: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗപ്പെടുത്തിയത് രാജ്യത്ത് സുപ്രധാന ചുവടുവെപ്പായതായി വിലയിരുത്തൽ.
ട്രാഫിക് നിയമങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കാനും നിയമലംഘനങ്ങൾ കുറക്കാനും അശ്രദ്ധമായ ഡ്രൈവിങ് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനും ഈ നൂതന നടപടികൾ ലക്ഷ്യമിടുന്നതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. അടുത്തിടെയാണ് രാജ്യത്തെ റോഡുകളിൽ എ.ഐ കാമറകൾ സ്ഥാപിച്ചത്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര എന്നിവ ഇതുവഴി കണ്ടെത്താനാകും.
രാജ്യത്തെ അപകടങ്ങളിൽ പ്രധാന കാരണങ്ങളിൽ ഒന്നാണിവ. ഇവ കണ്ടെത്തി നടപടി സ്വീകരിക്കുന്നതോടെ റോഡ് ഉപയോക്താക്കൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാനാകുമെന്നാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

