മത്സ്യ ലഭ്യത ഉറപ്പാക്കൽ: ഇന്ത്യയിൽ നിന്ന് ഇറക്കുമതിക്ക് പദ്ധതി
text_fieldsകുവൈത്ത് സിറ്റി: പ്രാദേശിക വിപണിയിൽ മത്സ്യ ലഭ്യത ഉറപ്പാക്കാനും വില കുറക്കാനും ലക്ഷ്യമിട്ട് ഇന്ത്യയിൽ നിന്ന് പുതിയ മത്സ്യ ഇറക്കുമതി ചാനലുകൾ തുറക്കാനുള്ള പദ്ധതി കുവൈത്ത് മത്സ്യത്തൊഴിലാളി യൂനിയൻ പ്രസിഡന്റ് അബ്ദുല്ല അൽ സർഹീദ് പ്രഖ്യാപിച്ചു.
ഇറക്കുമതി ചെയ്യുന്ന മത്സ്യം യൂനിയന്റെ കേന്ദ്രങ്ങൾ വഴി നേരിട്ട് വിൽക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വാണിജ്യ-വ്യവസായ മന്ത്രി ഖലീഫ അൽ അജിലിനെ സമീപിച്ചതായും അദ്ദേഹം അറിയിച്ചു. നേരിട്ടുള്ള വിൽപ്പന വഴി വില നിയന്ത്രിക്കാനും ഇടനിലക്കാരുടെ പങ്ക് കുറക്കാനും ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനുമാകുമെന്നാണ് യൂനിയന്റെ വിലയിരുത്തൽ.
യൂനിയന്റെ ഉടമസ്ഥതയിൽ ഏകദേശം 50 മത്സ്യ സ്റ്റാളുകൾ ഉണ്ടെന്നും അവ വഴി ന്യായമായ വിലയിൽ മത്സ്യം വിതരണം ചെയ്യാനാകുമെന്നും വ്യക്തമാക്കി.
നടപടിക്രമങ്ങൾ പൂർത്തിയായാൽ ഇറക്കുമതി ഉടൻ ആരംഭിച്ച് ജനപ്രിയ മത്സ്യ ഇനങ്ങളുടെ ലഭ്യത വർധിപ്പിച്ച് ഭക്ഷ്യസുരക്ഷ കൂടുതൽ ശക്തമാക്കാനാകുമെന്നുമാണ് യൂനിയന്റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

