എൻലൈറ്റ്നിങ് കോൺഫറൻസ് ഫർവാനിയ സോൺ പ്രചാരണസംഗമം
text_fieldsകെ.കെ.ഐ.സി എൻലൈറ്റ്നിങ് കോൺഫറൻസ് ഫർവാനിയ സോൺ പ്രചാരണ സമ്മേളനത്തിൽ കെ.സി. മുഹമ്മദ് നജീബ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.കെ.ഐ.സി എൻലൈറ്റ്നിങ് കോൺഫറൻസിന്റെ ഫർവാനിയ സോൺ പ്രചാരണസംഗമം പ്രചാരണ ഉദ്ഘാടനവും പ്രാർഥന സ്റ്റിക്കറുകളുടെ പ്രകാശനവും മലബാർ ഗോൾഡ് സോണൽ ചെയർമാൻ അഫ്സൽ ഖാൻ നിർവഹിച്ചു. സോൺ പ്രസിഡന്റ് കെ.സി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
കെ.സി. നജീബ് ‘സമൂഹം ധാർമികത ഇസ്ലാം’എന്ന വിഷയമവതരിപ്പിച്ചു. സ്രഷ്ടാവിന്റെ മാർഗദർശനമാണ് ധാർമികതയുടെ അന്യൂനമായ അടിസ്ഥാനമെന്നും ഇക്കാര്യത്തിൽ ഇസ്ലാമിന് കൃത്യമായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധാർമികമൂല്യങ്ങളെ നിരാകരിച്ച് കുടുംബത്തിന്റെയും സമൂഹത്തിന്റെയും സ്വാഭാവികഘടന തകർക്കുന്ന പ്രവണതകളെ പുരോഗമനമെന്ന് വിശേഷിപ്പിക്കുന്നത് അപക്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോൺ ജനറൽ സെക്രട്ടറി ഷബീർ സലഫി സ്വാഗതവും ദഅവാ സെക്രട്ടറി നൗഫൽ സ്വലാഹി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

