ലിബറലിസവും മതനിരാസവും അധാർമികതയിലേക്ക് നയിക്കും- ഹുസൈൻ സലഫി
text_fieldsകുവൈത്ത് കേരള ഇസ്ലാഹി സെന്റർ എൻലൈറ്റിനിങ് കോൺഫറൻസിൽ ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: ലിബറലിസവും മതനിരാസവും ജനങ്ങളെ അനിശ്ചിതത്വത്തിലേക്കും അധാർമികതയിലേക്കും നയിക്കുമെന്നും, ലൈംഗിക അരാജകത്വത്തിനും മൂല്യശോഷണത്തിനും നാട് സാക്ഷ്യംവഹിക്കേണ്ടി വരുമെന്നും വിസ്ഡം പണ്ഡിത സഭ വൈസ് ചെയർമാൻ ഹുസൈൻ സലഫി.
ഏകദൈവ വിശ്വാസത്തിലൂടെ മാത്രമേ മനുഷ്യ മോചനം സാധ്യമാകൂ. ആത്മീയവ്യാപരത്തിലൂടെ സാധാരണക്കാരെ ചൂഷണം ചെയ്തു തഴച്ചുവളരുകയാണ് പൗരോഹിത്യം. അന്ധവിശ്വാസം മനുഷ്യരെ നിരാശയിലേക്കും ഭയത്തിലേക്കുമാണ് നയിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കേരള ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച എൻലൈറ്റിനിങ് കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മയക്കു മരുന്നിന്റെ പിടിയിലാണ് കേരളം. സർക്കാരും സാമൂഹിക സംവിധാനങ്ങളും രക്ഷിതാക്കളും ജാഗരൂകരായില്ലെങ്കിൽ ഒരു തലമുറയുടെ നാശം കാണേണ്ടി വരുമെന്നും അേദഹം പറഞ്ഞു. ജംഇയ്യത് ഇഹ്യാഉത്തുറാസ് ഇന്ത്യൻ കോണ്ടിനെന്റൽ ചെയർമാൻ ശൈഖ് ഫലാഹ് അൽ മുതൈരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇസ്ലാം പരിഹാരമാണ് എന്ന പ്രമേയം പി.എൻ അബ്ദുറഹിമാൻ അവതരിപ്പിച്ചു.
എൻലൈറ്റിനിങ് കോൺഫറൻസ് സദസ്സ്
കെ.കെ.ഐ.സി ആക്ടിങ് പ്രസിഡന്റ് സി. പി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. വിസ്ഡം കോഴിക്കോട് നോർത്ത് പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് സംസാരിച്ചു. ഓർഗനൈസിങ് കമ്മിറ്റി ജനറൽ കൺവീനർ സുനാഷ് ശുകൂർ സ്വാഗതവും കൺവീനർ മെഹ്ബൂബ് കാപ്പാട് നന്ദിയും പറഞ്ഞു. ഡോ. അമീർ, ഷബീർ മണ്ടോളി, മുസ്തഫ ഖാരി, ശറഫുദ്ധീൻ കണ്ണേത് (കെ.കെ.എം.സി.സി), മുഹമ്മദ് റഫീഖ് (കെ.കെ.എം.എ), ഫിറോസ് ഹമീദ് (കെ.ഐ.ജി) റയീസ് സ്വാലിഹ് (എം.ഇ.എസ്), ഇസ്ലാഹി സെന്റർ കേന്ദ്ര സെക്രേട്ടറിയറ്റ് ഭാരവാഹികൾ, സോണൽ ഭാരവാഹികൾ എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

