സൈനിക സഹകരണം വർധിപ്പിക്കൽ; കുവൈത്തും തുർക്കിയയും ചർച്ച നടത്തി
text_fieldsഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ്
യൂസഫ് സുഊദ് അസ്സബാഹ് തുർക്കിയ ചീഫ് ഓഫ്
ജനറൽ സ്റ്റാഫ് ജനറൽ
മെറ്റിൻ ഗുരാകുമായി
ചർച്ചയിൽ
കുവൈത്ത് സിറ്റി: സൈനിക സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ചചെയ്ത് കുവൈത്തും തുർക്കിയയും. ഇതിന്റെ ഭാഗമായി കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് തുർക്കിയ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ജനറൽ മെറ്റിൻ ഗുരാകുമായി ചർച്ച നടത്തി. തുർക്കിയയുമായുള്ള കുവൈത്തിന്റെ പ്രത്യേക ബന്ധം വ്യക്തമാക്കിയ ശൈഖ് ഫഹദ് വിവിധ മേഖലകളിൽ, പ്രത്യേകിച്ച് സൈനിക മേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള താൽപര്യവും വ്യക്തമാക്കി.
പ്രതിരോധ, സുരക്ഷ മേഖലകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്തതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. കുവൈത്ത് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് എയർ വൈസ് മാർഷൽ സബാഹ് ജാബർ അൽ അഹമ്മദ് അസ്സബാഹ്, കുവൈത്തിലെ തുർക്കിയ അംബാസഡർ തുബ നൂർ സോൻമെസ്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

