ഇംഗ്ലീഷ് മദ്റസ സാൽമിയ ബ്രാഞ്ച് പ്രവേശനോത്സവം
text_fieldsകുവൈത്ത് സിറ്റി: ഇംഗ്ലീഷ് മദ്റസ സാൽമിയ ബ്രാഞ്ച് പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവേശനോത്സവം അയാൻ റനീസിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ചു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് റനീസ് ഉദ്ഘാടനം ചെയ്തു. അഡ്മിൻ മുനീർ താഹ, അധ്യാപകരായ സബിദ രിഫായി, നിഷാന വഹാബ്, ഷഹന സഫാൻ, മുബാറക്ക് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. മദ്റസ പ്രിൻസിപ്പൽ അബ്ദുൽ ജലീൽ സ്വാഗതവും വൈസ് പ്രിൻസിപ്പൽ അഷ്കർ നന്ദിയും പറഞ്ഞു. പ്രവേശനത്തിനും മറ്റ് വിവരങ്ങൾക്കും നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 51202287, 65548484.
ഇംഗ്ലീഷ് മദ്റസ ഫോർ ഇസ്ലാമിക് സ്റ്റഡീസ് സാൽമിയ ബ്രാഞ്ച് പ്രവേശനോത്സവത്തിൽനിന്ന്
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

