എഞ്ചിനീയേഴ്‌സ് സൊസൈറ്റി അക്രഡിറ്റേഷൻ കൗൺസിൽ
text_fieldsകുവൈത്ത് സിറ്റി: എഞ്ചിനീയർമാരുടെ യോഗ്യതാ വിലയിരുത്തലും അംഗീകാര സംവിധാനവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2026-2027 കാലയളവിലേക്കുള്ള പുതിയ കൗൺസിൽ കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ് രൂപീകരിച്ചു. എഞ്ചിനീയർമാരുടെ അംഗീകാരവും യോഗ്യതാ നിർണയ സംവിധാനവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് നടപടി.
വിവിധ സർക്കാർ സ്ഥാപനങ്ങളിലെയും എഞ്ചിനീയറിംഗ് മേഖലയിലെയും വിദഗ്ധരെ ഉൾപ്പെടുത്തിയാണ് പുതിയ കൗൺസിൽ രൂപീകരിച്ചത്. എഞ്ചിനീയർ അക്രഡിറ്റേഷൻ നടപടികൾ മെച്ചപ്പെടുത്താനും ദേശീയ സാങ്കേതിക വൈദഗ്ധ്യം പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. യോഗ്യത പരിശോധിക്കുന്നതിനും അംഗീകാരം നൽകുന്നതിനുമുള്ള സേവനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

