അഞ്ചുവർഷം; എൻജിനീയറിങ് മേഖലയിൽ കുവൈത്തികൾ സജീവമാകും
text_fieldsകുവൈത്ത് സിറ്റി: അടുത്ത അഞ്ചുവർഷത്തിനിടയിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ കമ്പനികളിലും സ്ഥാപനങ്ങളിലും കുവൈത്തി എൻജിനീയർമാർ സജീവമാകുമെന്ന് അധികൃതർ. കുവൈത്ത് എൻജിനീയറിങ് സൊസൈറ്റി പ്രസിഡൻറ് ഫൈസൽ അൽ അതാൽ ആണ് വാർത്താകുറിപ്പിൽ ഇക്കാര്യം അറിയിച്ചത്.
രാജ്യത്തും വിദേശ സർവകലാശാലകളിലും ബിരുദം പൂർത്തിയാക്കിയിറങ്ങുന്നവരുടെ എണ്ണം സംബന്ധിച്ച വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
അഞ്ചുവർഷത്തിനുള്ളിൽ എൻജിനീയറിങ് ബിരുദധാരികളടക്കം 57,000 കുവൈത്തി ഉദ്യോഗാർഥികൾ തൊഴിലന്വേഷകരായി മാറുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കിയ റിപ്പോർട്ടിലുള്ളത്. ഇതിെൻറ അടിസ്ഥാനത്തിലാണ് സ്വകാര്യ മേഖലയിലെ എൻജിനീയറിങ് തസ്തികകളിൽ കുവൈത്തികൾക്ക് അവസരം ഉറപ്പാക്കാൻ തീരുമാനിച്ചത്. സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിന് പാർലമെൻറ് സമിതിയും വിദ്യാഭ്യാസ മന്ത്രാലയവും സഹകരിച്ച് നീങ്ങുന്നതിനെ സ്വാഗതം ചെയ്യുന്നതായി അതാൽ പറഞ്ഞു. വൻകിട പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്ന സ്വകാര്യ കമ്പനികളിൽ കുവൈത്തി എൻജിനീയർമാർ മാത്രം നിയമിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവണമെന്ന നിർദേശം മുന്നോട്ടുവെക്കും. സ്വകാര്യമേഖലയിലെ എൻജിനീയറിങ് തസ്തികകളിൽ നിയമിക്കപ്പെടാനുള്ള യോഗ്യതയും കഴിവും സ്വദേശി ബിരുദധാരികൾക്ക് ഉണ്ടാക്കിയെടുക്കാൻ സൊസൈറ്റി പ്രതിജ്ഞാബദ്ധമാണെന്നും ഫൈസൽ അൽ അതാൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.