കുവൈത്ത് യൂനിവേഴ്സിറ്റിയിൽ എൻജിനീയറിങ് ഡിസൈൻ പ്രദർശനം
text_fieldsകുവൈത്ത് യൂനിവേഴ്സിറ്റിയിൽ ആരംഭിച്ച എഞ്ചിനീയറിംഗ് ഡിസൈൻ പ്രദർശനത്തിൽ നിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് യൂനിവേഴ്സിറ്റിയിൽ 45-ാമത് എഞ്ചിനീയറിംഗ് ഡിസൈൻ പ്രദർശനത്തിന് തുടക്കം. കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെൻ്റ് ഓഫ് സയൻസിന്റെ പങ്കാളിത്തത്തോഴടെയാണ് മൂന്നു ദിവസത്തെ പ്രദർശനം. 325 എൻജിനീയർ വിദ്യാർത്ഥികൾ മേളയുടെ ഭാഗമാണ്.
ഡിജിറ്റൽ മുതൽ ടെക്നിക്കൽ വരെയുള്ള 90 എൻജിനീയറിങ് പ്രോജക്റ്റുകൾ, ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ പദ്ധതികളുടെ ഡിസൈനുകൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുന്നതായി കുവൈത്ത് യൂനിവേഴ്സിറ്റി ആക്ടിംഗ് ഡയറക്ടർ ഡോ.മിഷാരി അൽ ഹർബി പറഞ്ഞു.
വിദ്യാർത്ഥികളോട് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും പരസ്പരം പഠിക്കാനും കുവൈത്തിന്റെ ഭാവി ഉദ്യമങ്ങൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ വളരാനും ഡോ.അൽ ഹർബി ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

