ഊർജ ഗവേഷണ, വികസന സമ്മേളനത്തിന് തുടക്കം
text_fieldsഊർജ ഗവേഷണ വികസന സമ്മേളനം
കുവൈത്ത് സിറ്റി: ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ രക്ഷാകർതൃത്വത്തിൽ എട്ടാമത് ഊർജ ഗവേഷണ വികസന സമ്മേളനത്തിന് തുടക്കം. പ്രാദേശികമായും അന്തർദേശീയമായും ഊർജം നൽകുന്നതിൽ വൈദഗ്ധ്യമുള്ള ഗവേഷണ സ്ഥാപനങ്ങളെ പിന്തുണക്കാൻ കുവൈത്ത് താൽപര്യപ്പെടുന്നതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രിയും സോഷ്യൽ വർക്ക്സ് ആക്ടിങ് മന്ത്രിയുമായ ജാസിം അൽ ഒസ്താദ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കോൺഫറൻസ് വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ഊർജലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായിക്കുന്ന പരിഹാരങ്ങൾ കണ്ടെത്തുന്നതിന് വൈദഗ്ധ്യം കൈമാറുകയും ചെയ്യുമെന്ന് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (കെ.ഐ.എസ്.ആർ) ആക്ടിങ് ഡയറക്ടർ ഡോ. മഷാൻ അൽ ഒതൈബി പറഞ്ഞു. ഊർജ ഗവേഷണവും വികസനവും, പ്രത്യേകിച്ച് പുനരുപയോഗ ഊർജത്തിൽ കെ.ഐ.എസ്.ആർ ശ്രദ്ധ ചെലുത്തുന്നതായും തങ്ങളുടെ തന്ത്രപരമായ പദ്ധതിയിൽ ഈ രംഗത്തെ വിവിധ ഗവേഷണങ്ങൾ ഉൾപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

