പ്രധാന സംരംഭങ്ങൾ വിലയിരുത്തി ഊർജ, ജലശുദ്ധീകരണ പദ്ധതികൾക്ക് വേഗം കൂട്ടണം
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം
കുവൈത്ത് സിറ്റി: രാജ്യത്തെ തന്ത്രപ്രധാനമായ ഊർജ, ജലശുദ്ധീകരണ പദ്ധതികളിലെ പുരോഗതി അവലോകനംചെയ്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്. ബയാൻ പാലസിൽ ചേർന്ന യോഗത്തിൽ ഷാഗയ, അബ്ദാലിയ പുനരുപയോഗ ഊർജ പദ്ധതികൾ, അൽ സൂർ നോർത്ത് (ഘട്ടം 1, 2), ഖിരാൻ ഘട്ടം 1, നുവൈസീബ് ഘട്ടം 1, സുബിയ വിപുലീകരണ വൈദ്യുത നിലയങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന സംരംഭങ്ങളുടെ പുരോഗതി വിലയിരുത്തി.
എല്ലാ വിഭവങ്ങളും ഉപയോഗപ്പെടുത്തേണ്ടതിന്റെയും പദ്ധതികൾ വേഗം കൂട്ടേണ്ടതിന്റെയും പ്രാധാന്യം പ്രധാനമന്ത്രി ഉണർത്തി. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെയും മറ്റു ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും നേതൃത്വത്തിലുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ ദിവാൻ മേധാവി അബ്ദുൽ അസീസ് അൽ ദഖീൽ, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. സുബൈഹ് അൽ മുഖൈസിം, മുതിർന്ന മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

