ഫർവാനിയയിൽ പൊതുമുതൽ കൈയേറ്റം ഒഴിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: പൊതുമുതൽ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഫർവാനിയ ഗവർണറേറ്റിൽ പരിശോധന കാമ്പയിൻ നടന്നു. ഫർവാനിയ എമർജൻസിടീം ഫർവാനിയ, രിഹാബ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 13 കൈയേറ്റം ഒഴിപ്പിച്ചു. നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും മാറ്റാത്ത അനധികൃതനിർമാണങ്ങളാണ് നീക്കിയത്. മുനിസിപ്പാലിറ്റി അനുമതിയില്ലാതെ സ്ഥാപിച്ച പരസ്യ ബോർഡുകളും കൂടാരങ്ങളും പൊളിച്ചുനീക്കി. എട്ട് മുന്നറിയിപ്പുകൾനൽകിയതായും ഫർവാനിയ മുനിസിപ്പാലിറ്റി എമർജൻസി ടീം ലീഡർ അഹ്മദ് അൽ ശുരിക പറഞ്ഞു.
മറ്റൊരു ഭാഗത്ത് വഫ്രയിലും അനധികൃത തമ്പുകൾ നീക്കാൻ മുനിസിപ്പാലിറ്റി ഇടപെടൽ ഉണ്ടായി. പൊതുഭൂമിയിൽ നടത്തിയ നിർമാണം, ലൈസൻസ് കാലാവധി കഴിഞ്ഞത്, ലൈസൻസ് പ്രദർശിപ്പിക്കാതിരിക്കൽ, റോഡിലേക്ക് അനധികൃതമായി കയറ്റിക്കെട്ടൽ തുടങ്ങിയവയും പിടികൂടി. കൈയേറ്റവുമായി ബന്ധപ്പെട്ട പരാതികൾ 139 എന്ന ഹോട്ട്ലൈൻ നമ്പറിലോ മുനിസിപാലിറ്റി വെബ്സൈറ്റ് വഴിയോ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും ലൈസൻസുകൾ എല്ലാം സ്വന്തമാക്കിയും മാത്രമേ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടുള്ളൂവെന്നും അല്ലാത്തപക്ഷം പൊതുമുതൽ കൈയേറി പ്രവർത്തിക്കുന്നതായി കണക്കാക്കി നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

