ഹംറയിലെ ജീവനക്കാർക്ക് കുത്തിവെപ്പെടുത്തു
text_fieldsഅൽ ഹംറ ടവറിലെ സ്ഥാപനങ്ങളിലെ ജീവനക്കാർ കുത്തിവെപ്പിന് വരിനിൽക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായ അൽ ഹംറ ടവറിലെ വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തു. ആരോഗ്യ മന്ത്രാലയത്തിെൻറ മൊബൈൽ വാക്സിനേഷൻ യൂനിറ്റ് എത്തിയാണ് കുത്തിവെപ്പെടുത്തത്.
രണ്ടാം ഘട്ട ഫീൽഡ് വാക്സിനേഷൻ കാമ്പയിെൻറ ഭാഗമായി ഷോപ്പിങ് മാളുകളിലെ ജീവനക്കാർക്ക് കുത്തിവെപ്പെടുക്കുന്നത് തുടരുകയാണ്.അൽകൂത്ത്, 360മാൾ, അവന്യൂസ് മാൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് കഴിഞ്ഞ ദിവസം കുത്തിവെപ്പെടുത്തിരുന്നു. വാക്സിന് സ്വീകരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് സിവില്‍ ഐ.ഡി നല്കി തത്സമയ രജിസ്ട്രേഷന് നടത്താം.
മൊബൈൽ യൂനിറ്റുകൾ ഉപയോഗിച്ച് വേഗത്തിൽ കുത്തിവെപ്പ് ദൗത്യം പുരോഗമിക്കുന്നുണ്ട്. ഒന്നാംഘട്ടത്തിൽ സഹകരണ സംഘം ജീവനക്കാർക്കും ബാങ്ക് ജീവനക്കാർക്കും മസ്ജിദ് ജീവനക്കാർക്കുമാണ് മൊബൈൽ യൂനിറ്റുകൾ വഴി കുത്തിവെപ്പെടുത്തത്. അടുത്ത ഘട്ടത്തിൽ ഫാക്ടറികളെയും കമ്പനികളെയുമാണ് പരിഗണിക്കുന്നത്.

