അമീർ- ഉർദുഗാൻ ചർച്ച നടത്തി
text_fieldsതുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ
ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: ഇസ്രായേൽ- ഇറാൻ സംഘർഷത്തിന്റെ ഭാഗമായി മധ്യപൂർവദേശത്ത് രൂപംകൊണ്ട സാഹചര്യങ്ങൾ വിലയിരുത്തി കുവൈത്തും തുർക്കിയയും. അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ ഫോണിൽ ബന്ധപ്പെട്ട തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ വിവിധ കാര്യങ്ങൾ ചർച്ചചെയ്തു.
സംഘർഷങ്ങൾ ലഘൂകരിക്കൽ, എല്ലാത്തരം ആക്രമണങ്ങളും അവസാനിപ്പിക്കൽ, തർക്കങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര മാർഗങ്ങൾ സ്വീകരിക്കൽ എന്നിവയുടെ ആവശ്യകതയെക്കുറിച്ച് ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ഗുരുതരമായ നിയമലംഘനങ്ങളെ ഇരുവരും ശക്തമായി അപലപിച്ചു. ഇസ്രായേൽ നടപടി അന്താരാഷ്ട്ര നിയമങ്ങളെയും മാനദണ്ഡങ്ങളെയും മാനുഷിക മൂല്യങ്ങളെയും വെല്ലുവിളിക്കുന്ന കുറ്റകൃത്യങ്ങളായും വിശേഷിപ്പിച്ചു.
മേഖലയിൽ ഇസ്രായേൽ അധിനിവേശം നടത്തുന്ന വ്യാപകമായ ആക്രമണങ്ങളെയും അപലപിച്ചു. മറ്റു പ്രാദേശിക, അന്തർദേശീയ മേഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

