ഔദ്യോഗിക സന്ദർശനം അമീർ ഇന്ന് ഫ്രാൻസിലേക്ക് തിരിക്കും
text_fieldsഅമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ്
അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഞായറാഴ്ച ഫ്രാൻസിലേക്ക് തിരിക്കും. കുവൈത്തും ഫ്രാൻസും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതാകും സന്ദർശ നമെന്ന് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ പറഞ്ഞു. കുവൈത്ത്-ഫ്രാൻസ് ബന്ധത്തിന് ആറ് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ അമീറിന്റെ സന്ദർശനം പ്രധാന നാഴികക്കല്ലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉന്നതതല കൂടിക്കാഴ്ചകൾ, കൂടാതെ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, പ്രതിരോധം, സംസ്കാരം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ നിരവധി കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെക്കുമെന്നും അബ്ദുല്ല അൽ യഹ്യ പറഞ്ഞു. രാഷ്ട്രീയ, സാമ്പത്തിക, നിക്ഷേപ സഹകരണത്തിന് പുതിയ ചക്രവാളങ്ങൾ തുറക്കാൻ ഈ സന്ദർശനം സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
ഫ്രാൻസ് കുവൈത്തിന്റെ വിശ്വസനീയമായ അന്താരാഷ്ട്ര പങ്കാളിയാണെന്നും അൽ യഹ്യ പറഞ്ഞു. സുരക്ഷക്കും സ്ഥിരതക്കും ഫ്രാൻസ് നൽകുന്ന പിന്തുണകളെ അദ്ദേഹം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

