അമീർ, മന്ത്രിയെയും കെ.പി.എ ഡയറക്ടറെയും സ്വീകരിച്ചു
text_fieldsഅമീർ ശൈഖ് മിശ്അൽ അൽ അഹമദ് അൽ ജാബിർ അസ്സബാഹ് മന്ത്രി ഡോ. നൂറ അൽ
മഷാൻ, കെ.പി.എ ഡയറക്ടർ ജനറൽ ശൈഖ് ഖാലിദ് സാലിം അബ്ദുൽ അസീസ് അസ്സബാഹ്
എന്നിവർക്കൊപ്പം
കുവൈത്ത് സിറ്റി: അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ബയാൻ പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ.നൂറ അൽ മഷാനെ സ്വീകരിച്ചു. ബയാൻ പാലസിൽ നടന്ന ചടങ്ങിൽ പുതുതായി ചുമതലയേറ്റ കുവൈത്ത് തുറമുഖ അതോറിറ്റി (കെ.പി.എ) ഡയറക്ടർ ജനറൽ ശൈഖ് ഖാലിദ് സാലിം അബ്ദുൽ അസീസ് അസ്സബാഹിനെ മന്ത്രി അമീറിന് പരിചയപ്പെടുത്തി.
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹുമായും ഡോ.നൂറ അൽ മഷാനും ശൈഖ് ഖാലിദ് സാലിം അബ്ദുൽ അസീസ് അസ്സബാഹും കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

