Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപു​തി​യ സ​ർ​ക്കാ​ർ...

പു​തി​യ സ​ർ​ക്കാ​ർ വൈ​കാ​തെ: ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാലിം അ​സ്സ​ബാ​ഹ് പ്ര​ധാ​ന​മ​ന്ത്രി

text_fields
bookmark_border
പു​തി​യ സ​ർ​ക്കാ​ർ വൈ​കാ​തെ: ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാലിം അ​സ്സ​ബാ​ഹ് പ്ര​ധാ​ന​മ​ന്ത്രി
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സ​ാലിം അ​സ്സ​ബാ​ഹി​നെ നി​യ​മി​ച്ച് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഉ​ത്ത​ര​വി​റ​ക്കി. പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​നും മ​ന്ത്രി​മാ​രെ തി​ര​ഞ്ഞെ​ടു​ക്കാ​നു​മു​ള്ള ചു​മ​ല​യും പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ൽ​കി. പ്ര​ധാ​ന​മ​ന്ത്രി ഇ​തി​ന്റെ വി​വ​ര​ങ്ങ​ൾ അ​മീ​റി​ന് സ​മ​ർ​പ്പി​ക്കും.

പ്ര​ധാ​ന​മ​ന്ത്രി​യെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള പ​ര​മ്പ​രാ​ഗ​ത കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് അ​മീ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. നേ​ര​ത്തേ അ​മീ​ർ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ, ഒ​ന്നാം ഉ​പ​ പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ഹ​മ്മ​ദ് ഫ​ഹ​ദ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, സ്പീ​ക്ക​ർ, മു​ൻ സ്പീ​ക്ക​ർ എ​ന്നി​വ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യി​രു​ന്നു.

ഡി​സം​ബ​ർ 20ന് ​പു​തി​യ അ​മീ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന് പി​റ​കെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് രാ​ജി സ​മ​ർ​പ്പി​ച്ച​ത്. അ​മീ​ർ ഇ​ത് അം​ഗീ​ക​രി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തെ ത​ന്നെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ഏ​ൽ​പി​ക്കു​ക​യും ചെ​യ്തു. പു​തി​യ പ്ര​ധാ​ന​മ​ന്ത്രി മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​ങ്ങ​ളെ നി​ശ്ച​യി​ക്കും. ഇ​ത് വൈ​കാ​തെ ഉ​ണ്ടാ​കും.

ഭ​ര​ണ​ അ​ക്കാ​ദ​മി​ക് ത​ല​ങ്ങളിൽ മി​ക​വ് തെ​ളി​യി​ച്ച വ്യ​ക്തി

കു​വൈ​ത്ത് സി​റ്റി: ഭ​ര​ണ​ത​ല​ത്തി​ലും അ​ക്കാ​ദ​മി​ക് ത​ല​ത്തി​ലും മി​ക​വ് തെ​ളി​യി​ച്ച വ്യ​ക്തി​യാ​ണ് കു​വൈ​ത്ത് പു​തി​യ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സ​ാലിം അ​സ്സ​ബാ​ഹ്. കു​വൈ​ത്ത് രാ​ജ​കു​ടും​ബ​ത്തി​ൽ 1955 ഒ​ക്ടോ​ബ​ർ 10നാ​ണ് ജ​ന​നം.

കു​വൈ​ത്ത് മു​ൻ അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ സ​ാലിം അ​സ്സ​ബാ​ഹ്, നി​ല​വി​ലെ അ​മീ​ര്‍ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് എ​ന്നി​വ​രു​ടെ സ​ഹോ​ദ​രി ശൈ​ഖ നൂ​രി​യ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ മ​ക​നാ​ണ്.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ ക്ലെ​യ​ർ​മോ​ണ്ട് കോ​ള​ജി​ൽ​നി​ന്ന് സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ ബി​രു​ദ​വും ഹാ​ർ​വാ​ർ​ഡ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ലും മി​ഡി​ൽ ഈ​സ്റ്റേ​ൺ പ​ഠ​ന​ത്തി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും പി​എ​ച്ച്.​ഡി​യും നേ​ടി. 1979-1985 കാ​ല​യ​ള​വി​ൽ കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി​യി​ലെ കോ​ള​ജ് ഓ​ഫ് കോ​മേ​ഴ്‌​സ്, ഇ​ക്ക​ണോ​മി​ക്സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ൽ ടീ​ച്ചി​ങ് അ​സി​സ്റ്റ​ന്റും മി​ഷ​ൻ അം​ഗ​വും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചു.

1985ൽ ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ൽ പ്ര​ഫ​സ​റാ​യി നി​യ​മി​ത​നാ​യി. 1987 മു​ത​ൽ 1988 വ​രെ കു​വൈ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ന്റി​ഫി​ക് റി​സ​ർ​ച്ചി​ൽ നി​യ​മി​ത​നാ​യി. 1993ൽ ​അ​മേ​രി​ക്ക​യി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​റാ​യാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. 2001 വ​രെ യു.​എ​സി​ലെ കു​വൈ​ത്ത് സ്ഥാ​ന​പ​തി​യാ​യി തു​ട​ര്‍ന്നു. തു​ട​ര്‍ന്ന് കു​വൈ​ത്ത് സ​ര്‍ക്കാ​റി​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യി. സാ​മൂ​ഹിക​കാ​ര്യ-​തൊ​ഴി​ൽ മ​ന്ത്രി, ആ​ക്ടി​ങ് ഓ​യി​ൽ മ​ന്ത്രി എ​ന്ന നി​ല​ക​ളി​ലും സേ​വ​നം ചെ​യ്തു.

കാ​ബി​ന​റ്റി​ല്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യാ​യും നി​യ​മി​ത​നാ​യി. 2011 ഒ​ക്ടോ​ബ​റി​ൽ പ​ദ​വി​ക​ൾ ഒ​ഴി​ഞ്ഞു. തു​ട​ര്‍ന്ന് ഓ​ക്സ്ഫോ​ർ​ഡ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ വി​സി​റ്റി​ങ് ഫെ​ലോ ആ​യി പ്ര​വ​ര്‍ത്തി​ച്ചു. ഫെ​രി​യാ​ൽ ദു​വാ​യി​ജ് അ​ൽ സ​ൽ​മാ​ൻ അ​സ്സ​ബാ​ഹ് ആ​ണ് ഭാ​ര്യ. നാ​ല് മ​ക്ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prime MinisterKuwaitEmir of Kuwait
News Summary - Emir of Kuwait Designates Sheikh Mohammed Sabah al-Salem al-Sabah as Prime Minister
Next Story