Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​മീ​ർ യു.​എ​ൻ...

അ​മീ​ർ യു.​എ​ൻ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
meetup
cancel
camera_alt

അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​മീ​ന ജെ ​മു​ഹ​മ്മ​ദു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ (യു.​എ​ൻ) സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​മീ​ന ജെ ​മു​ഹ​മ്മ​ദി​നും പ്ര​തി​നി​ധി സം​ഘ​ത്തി​നും ഊ​ഷ്മ​ള സ്വീ​ക​ര​ണം.

സം​ഘ​ത്തെ തി​ങ്ക​ളാ​ഴ്ച ബ​യാ​ൻ പാ​ല​സി​ൽ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് സ്വീ​ക​രി​ച്ചു. അ​മീ​ന ജെ ​മു​ഹ​മ്മ​ദു​മാ​യി അ​മീ​ർ കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി. വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​​ങ്കെ​ടു​ത്തു.

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ.​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹും അ​മീ​ന ജെ ​മു​ഹ​മ്മ​ദി​നും പ്ര​തി​നി​ധി സം​ഘ​ത്തി​നും സ്വീ​ക​ര​ണം ന​ൽ​കി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദി​വാ​ൻ മേ​ധാ​വി അ​ബ്ദു​ൽ അ​സീ​സ് അ​ൽ ദ​കീ​ൽ, യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ പ്ര​തി​നി​ധി​യും കു​വൈ​ത്ത് റ​സി​ഡ​ന്‍റ് കോ​ഓ​ഡി​നേ​റ്റ​റു​മാ​യ ഗ​ദാ അ​ൽ താ​ഹ​ർ, അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ളു​ടെ അ​സി​സ്റ്റ​ന്‍റ്് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ൽ അ​സീ​സ് സൗ​ദ് അ​ൽ ജ​റ​ല്ല എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReceptionKuwait NewsEmir
News Summary - Emir given reception to UN Deputy Secretary General
Next Story