Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമീറിന് ഈജിപ്ത് പ്രസിഡന്റിന്റെ ആശംസ
text_fieldsbookmark_border
കുവൈത്ത് സിറ്റി: അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽ സിസിയും റമദാൻ ആശംസകൾ കൈമാറി. ചൊവ്വാഴ്ച അമീറിനെ അബ്ദുൽഫത്താഹ് അൽ സിസി ഫോണിൽ വിളിച്ചാണ് ആശംസ അറിയിച്ചത്. അമീറിന് ആയൂരാരോഗ്യവും കുവൈത്തിന് കൂടുതൽ പുരോഗതിയും സമൃദ്ധിയും അദ്ദേഹം നേർന്നു.
കുവൈത്തും ഈജിപ്തും തമ്മിലുള്ള ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്ന ആശംസക്ക് അമീർ പ്രസിഡന്റ് അൽ സിസിയോട് നന്ദി പറഞ്ഞു. അബ്ദുൽഫത്താഹ് അൽ സിസിക്ക് നല്ല ആരോഗ്യവും ഈജിപ്തിന് കൂടുതൽ സമൃദ്ധിയും നേർന്നു.
Next Story

