കുവൈത്ത് മുൻ പാർലമെന്റ് സ്പീക്കറുടെ നിര്യാണത്തിൽ അമീർ അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: ദേശീയ അസംബ്ലി മുൻ സ്പീക്കർ മുഹമ്മദ് യൂസുഫ് അൽ അദ്സാനിയുടെ നിര്യാണത്തിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അനുശോചിച്ചു.
യൂസുഫ് അൽ അദ്സാനിയുടെ കുടുംബത്തിന് അമീർ അനുശോചന സന്ദേശവുമയച്ചു. പാർലമെന്ററി പ്രവർത്തനങ്ങളിൽ അൽ അസ്ദാനി നൽകിയ മഹത്തായ സംഭാവനകളെയും അദ്ദേഹത്തിന്റെ പ്രഫഷനലിസത്തെയും ദേശീയ അസംബ്ലിയുടെ വിവേകപൂർണമായ നേതൃത്വത്തെയും അമീർ സ്മരിച്ചു. മാതൃരാജ്യത്തോടുള്ള അൽ അദ്സാനിയുടെ അർപ്പണബോധവും മഹത്തായ സേവനവും അമീർ ഉണർത്തി.
അൽ അദ്സാനിയുടെ സ്വർഗപ്രവേശനത്തിനും കുടുംബത്തിന് ക്ഷമയും ആശ്വാസവും നൽകാനും അമീർ പ്രാർഥിച്ചു.കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും കുടുംബത്തെ അനുശോചനമറിയിച്ചു. അൽ അദ്സാനിയുടെ മികച്ച സംഭാവനകളും കാര്യക്ഷമതയും ആത്മാർഥതയും വിശ്വസ്തതയും കിരീടാവകാശി അനുസ്മരിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും മരണത്തിൽ കുടുംബത്തെ അനുശോചനമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

