സ്ഥിതിഗതികൾ ചർച്ചചെയ്തു; അമീറും യു.എ.ഇ പ്രസിഡന്റും
text_fieldsഅമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് , യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ
കുവൈത്ത് സിറ്റി: അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായി മേഖലയിലെ സുരക്ഷ സ്ഥിതിഗതികൾ ചർച്ചചെയ്തു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അമീറിനെ ഫോണിൽ വിളിച്ച യു.എ.ഇ പ്രസിഡന്റ് കുവൈത്തിനെയും അതിന്റെ നേതൃത്വത്തെയും ജനങ്ങളെയും കുറിച്ച് അന്വേഷിച്ചു. യു.എ.ഇ പ്രദേശങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണങ്ങളെയും യു.എ.ഇയെയും പൗരന്മാരെയും കുറിച്ച് അമീറും ചോദിച്ചറിഞ്ഞു.
ഇരു നേതാക്കളും ആക്രമണത്തെ ശക്തമായി അപലപിച്ചു. ഇരു രാജ്യങ്ങളുടെയും പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നലംഘനമാണിതെന്നും വിശേഷിപ്പിച്ചു. പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ആക്രമണങ്ങൾ ഭീഷണിയാണെന്നും പറഞ്ഞു. സംഘർഷം അവസാനിപ്പിച്ച് സംഭാഷണങ്ങളിലേക്കും നയതന്ത്ര പരിഹാരങ്ങളിലേക്കും മടങ്ങേണ്ടതിന്റെ അടിയന്തര ആവശ്യകതയും സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

