അടിയന്തര രക്ഷാപ്രവർത്തനം; പ്രത്യേക പരിശീലനവുമായി കെ.എഫ്.എഫ്
text_fieldsകെ.എഫ്.എഫ് അംഗങ്ങൾ പരിശീലനത്തിൽ
കുവൈത്ത് സിറ്റി: അപകടഘട്ടങ്ങളിലെ അടിയന്തര ഇടപെടലും രക്ഷാപ്രവർത്തനവും പ്രായോഗിക പരിശീലനത്തിലൂടെ മനസ്സിലാക്കാൻ കുവൈത്ത് ഫയർഫോഴ്സ് (കെ.എഫ്.എഫ്) പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു.
20 അഗ്നിശമന സേനാംഗങ്ങളെ രണ്ടാഴ്ചത്തേക്ക് പരിശീലിപ്പിക്കുന്നതാണ് ക്യാമ്പ്. മാനവവിഭവശേഷി വകുപ്പ് മേധാവി മുഹമ്മദ് അബ്ദുല്ലയുടെ നേതൃത്വത്തിലാണ് പരിശീലനം. റോഡപകടങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നും പരിക്കേറ്റവരെ എങ്ങനെ രക്ഷിക്കാമെന്നും അന്താരാഷ്ട്ര പരിശീലകരുടെ സഹായത്തോടെ ക്യാമ്പിൽ പരിശീലിക്കും.
ഇതിനായി അപകടങ്ങളുടെ സമാന രൂപങ്ങൾ സൃഷ്ടിച്ചാണ് പരിശീലനം. രക്ഷാപ്രവർത്തനത്തിൽ ഉപയോഗിക്കാവുന്ന പുതിയ ടെക്നോളജികളും കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

