പൊതുമാപ്പ്:ഗാർഹികത്തൊഴിലാളികൾക്ക് തുണയായി എമർജൻസി സർട്ടിഫിക്കറ്റ്
text_fieldsകുവൈത്ത് സിറ്റി: പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി തിരിച്ചുപോവുന്ന ഇന്ത്യൻ ഗാർഹികത്തൊഴിലാളികൾക്ക് തുണയായി എംബസി എമർജൻസി സർട്ടിഫിക്കറ്റ് നൽകുന്നു. താമസകാര്യാലയത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിൽനിന്ന് മുദ്ര പതിച്ചശേഷം ബന്ധപ്പെട്ട വ്യക്തിക്ക് നൽകുന്ന എമർജൻസി സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിൽ നേരിട്ട് വിമാനത്താവളത്തിലേക്ക് പോകാൻ സാധിക്കും. മറ്റുവിഭാഗങ്ങളിൽപെട്ടവർ എംബസിയിൽനിന്ന് എമർജൻസി സർട്ടിഫിക്കറ്റ് സമ്പാദിച്ചശേഷം എമിഗ്രേഷൻ കാര്യാലയത്തിൽ നേരിട്ടെത്തി മുദ്ര പതിപ്പിച്ചശേഷം വേണം നാട്ടിലേക്ക് യാത്ര തിരിക്കാൻ. ആദ്യദിവസം അഞ്ഞൂറിലേറെ എമർജൻസി സർട്ടിഫിക്കറ്റുകൾ എമിഗ്രേഷൻ ഓഫിസിലെ മുദ്ര പതിപ്പിച്ചശേഷം എംബസിയിൽ തിരിച്ചെത്തിച്ചു. തുടർന്നുള്ള ദിവസങ്ങളിലും അപേക്ഷ ലഭിക്കുന്ന മുറക്ക് സർട്ടിഫിക്കറ്റുകൾ എമർജൻസി എമിഗ്രേഷൻ ഓഫിസിൽ എംബസി നേരിട്ട് എത്തിച്ചു. ഇവ മുദ്രപതിച്ച് തിരിച്ചെത്തിയാൽ തൊഴിലാളികൾക്ക് നൽകും. അതിനിടെ എമർജൻസി സർട്ടിഫിക്കറ്റിനായി ഇതുവരെ ലഭിച്ചത് ഏഴായിരത്തോളം അപേക്ഷകൾ മാത്രമാണെന്നാണ് സൂചനകൾ. ജനനസർട്ടിഫിക്കറ്റുകൾ ഇല്ലാത്ത കുട്ടികൾക്കു വേണ്ടി എമർജൻസി സർട്ടിഫിക്കറ്റിന് ലഭിക്കുന്ന അപേക്ഷകളിൽ തീരുമാനമെടുക്കാനുള്ള പ്രയാസം എംബസി അധികൃതർക്കുണ്ട്. പരമാവധി പേർക്ക് പൊതുമാപ്പിെൻറ ആനുകൂല്യം ലഭ്യമാക്കാൻ മൂന്ന് ഷിഫ്റ്റുകളിലായി ജോലിചെയ്യുന്ന എംബസി ജീവനക്കാരും സന്നദ്ധസംഘടനാ പ്രവർത്തകരും കഠിനാധ്വാനം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.