ഇന്ത്യൻ പ്രവാസികൾക്ക് എംബസിയുടെ നിർദേശം
text_fieldsകുവൈത്ത് സിറ്റി: മേഖലയിലും രാജ്യത്തും നിലവിലുള്ള സാഹചര്യത്തിൽ ജാഗ്രത തുടരാൻ കുവൈത്തിലെ ഇന്ത്യൻ പ്രവാസികളോട് എംബസി നിർദേശിച്ചു. വീട്ടിൽ തന്നെ കഴിയുന്നത് തുടരാനും അനാവശ്യമായി പുറത്ത് പോകുന്നത് ഒഴിവാക്കാനും എംബസി നിർദേശിച്ചു. വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണം. ആകാശ ഫോട്ടോഗ്രാഫി നടത്തരുത്, ഡ്രോണുകൾ ഉപയോഗിക്കരുത്. പ്രവാസികളെ സഹായിക്കാനായി എംബസി 24x7 അടിയന്തര ഹെൽപ് ലൈൻ ലഭ്യമാണ്. എംബസിയും നാല് കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്.
ഫെബ്രുവരി 28 മുതൽ കുവൈത്ത് വ്യോമാതിർത്തി താൽക്കാലികമായി അടച്ചിട്ടതിനാൽ പതിവ് ഷെഡ്യൂൾ ചെയ്ത വിമാന പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുന്നു. കുവൈത്ത് വഴിയുള്ള യാത്രയിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സുരക്ഷിതമായി പുറത്തുകടക്കാൻ സഹായിക്കുന്നതിന് എംബസി കുവൈത്ത് അധികൃതരുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. സ്ഥിതിഗതികൾ മാറിവരുന്നതായും എംബസി അറിയിച്ചു. വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷക്കും ക്ഷേമത്തിനും ഇന്ത്യ ഗവൺമെന്റ് ഏറ്റവും വലിയ പ്രാധാന്യം നൽകുന്നു. ഉയർന്ന തലത്തിൽ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നുണ്ട്. കുവൈത്തിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഇന്ത്യൻ എംബസി കുവൈത്ത് അധികൃതരുമായും ഇന്ത്യൻ സമൂഹ നേതാക്കളുമായും അസോസിയേഷനുകളുമായും അടുത്ത് പ്രവർത്തിക്കുന്നതായും എംബസി വ്യക്തമാക്കി.
- അനാവശ്യമായി പുറത്ത് പോകുന്നത് ഒഴിവാക്കുക
- ഔദ്യോഗിക വിവര സ്രോതസുകളെ മാത്രം ആശ്രയിക്കുക
- ആകാശ ഫോട്ടോഗ്രാഫി നടത്തരുത്,
- ഡ്രോണുകൾ ഉപയോഗിക്കരുത്
- എംബസി 24x7 അടിയന്തര ഹെൽപ്പ്ലൈൻ ലഭ്യമാണ്
- +965 6550 1946 (വാട്സ്ആപ്പ്) community.kuwait@mea.gov.in ഇമെയിലിലും ബന്ധപ്പെടാം
- എംബസിയും കോൺസുലാർ ആപ്ലിക്കേഷൻ
- സെന്ററുകളും തുറന്നു പ്രവർത്തിക്കുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

