എംബസി ടാഗോർ ജന്മദിനാഘോഷം
text_fieldsഇന്ത്യൻ എംബസി സംഘടിപ്പിച്ച രവീന്ദ്രനാഥ ടാഗോർ അനുസ്മരണം അംബാസഡർ
സിബി ജോർജ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ദേശീയഗാന രചയിതാവുമായ രബീന്ദ്രനാഥ് ടാഗോറിന്റെ ജന്മദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടാഗോറിന്റെ ഛായാചിത്രത്തിൽ അംബാസഡർ സിബി ജോർജിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.
ഇന്ത്യൻ എംബസിയിൽ ശനിയാഴ്ച രാവിലെ നടന്ന ടാഗോർ ജയന്തി ആഘോഷം അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും പ്രവാസി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയ്ക്ക് ദേശീയഗാനം നൽകിയ കവി എന്ന നിലയിലാണ് ഗുരുദേവ് രബീന്ദ്രനാഥ് ഓരോ ദിവസവും സ്മരിക്കപ്പെടുന്നത്. നമ്മുടെ സാംസ്കാരിക പ്രതിഭകളിൽ ഒരാളായി അദ്ദേഹം നിലനിൽക്കുന്നു. 'നമ്മുടെ' എന്നു പറയുമ്പോൾ ഞാൻ അർഥമാക്കുന്നത് ഇന്ത്യയെ മാത്രമല്ല - കാരണം ഗുരുദേവൻ ലോകത്തിന്റേതാണ്. രാഷ്ട്രപതിയുടെ വാക്കുകൾ ഉദ്ധരിച്ച് അംബാസഡർ പറഞ്ഞു. ടാഗോറിന്റെ രചനകൾ ഉൾപ്പെടുത്തി റീഡിങ് സെഷന് എംബസി ഫസ്റ്റ് സെക്രട്ടറി സ്മിത പാട്ടീൽ നേതൃത്വം നൽകി. ക്വിസ്, മത്സര വിജയികൾക്കുളള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

