എംബസി ഓപൺ ഹൗസ് ബുധനാഴ്ച
text_fieldsകുവൈത്ത് സിറ്റി: എംബസി ഓഫിസിൽ ബുധനാഴ്ച ഓപൺ ഹൗസ് സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
കോവിഡ് വാക്സിനേഷൻ പൂർണമായി എടുത്ത കുവൈത്തിലെ മുഴുവൻ ഇന്ത്യക്കാരെയും പരിപാടിയിൽ പങ്കെടുക്കാനായി അധികൃതർ ക്ഷണിച്ചു. വെർച്വൽ പ്ലാറ്റ്ഫോമിൽ പരിപാടി ഉണ്ടായിരിക്കുന്നതല്ല.
പരാതികൾ ഉന്നയിക്കാൻ താൽപര്യപ്പെടുന്നവർക്ക് പാസ്പോർട്ടിലുള്ള അവരുടെ മുഴുവൻ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ ഐ.ഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം amboff.kuwait@mea.gov.in എന്ന മെയിലിലേക്ക് മുൻകൂട്ടി വിഷയങ്ങൾ അയക്കാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

