Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എംബസി ഓപൺ ഹൗസ് ഇന്ന്: ഗാർഹികത്തൊഴിലാളി വിഷയം അജണ്ട

text_fields
bookmark_border
വൈകീട്ട് ആറിന് എംബസി ഓഡിറ്റോറിയത്തിലാണ് പരിപാടി
എംബസി ഓപൺ ഹൗസ് ഇന്ന്: ഗാർഹികത്തൊഴിലാളി വിഷയം അജണ്ട
cancel
Listen to this Article

കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി നടത്തുന്ന ജനസമ്പർക്ക പരിപാടിയിൽ ഈ ആഴ്ച ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് വിഷയം മുഖ്യ അജണ്ട. ബുധനാഴ്ച വൈകീട്ട് ആറിന് എംബസി അങ്കണത്തിലാണ് പരിപാടി. അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും. അനധികൃത റിക്രൂട്ട്മെന്റ് ചൂഷണങ്ങൾക്ക് കാരണമാകുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയും കുവൈത്തും ഒപ്പുവെച്ച ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ധാരണപത്രം മുന്നിൽവെച്ച് വിഷയം ചർച്ച ചെയ്യുന്നത്.

കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത എല്ലാ ഇന്ത്യക്കാർക്കും ഓപൺ ഹൗസിൽ പങ്കെടുക്കാം. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ ഐ.ഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം amboff.kuwait@mea.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Embassy Open House Today: Domestic Workers Issue Agenda
Next Story